SignIn
Kerala Kaumudi Online
Sunday, 04 October 2026 9.51 PM IST

'കരുണ'യ്‌ക്കൊപ്പം അശ്വതി ബസുകളും ഇന്ന് വയനാടിനായി ഓടും 

aswathy-bus

മാന്നാർ: മന്ത്രി സജി ചെറിയാൻ ചെയർമാനായുള്ള കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുമായി കൈകോർത്ത് ബുധനൂർ അശ്വതി മോട്ടോഴ്സിന്റെ ഇന്നത്തെ എല്ലാ സർവീസുകളും വയനാട്ടിലെ ദുരിത ബാധിതർക്ക് കൈത്താങ്ങാകുന്നതിനാകും. ചെങ്ങന്നൂർ, മാന്നാർ, വള്ളക്കാലി, വീയപുരം, തിരുവല്ല, മാവേലിക്കര, കായംകുളം, ഹരിപ്പാട് റൂട്ടുകളിലായി പത്ത് ബസുകളാണ്‌ അശ്വതി മോട്ടോഴ്സിന്റെതായി സർവീസ് നടത്തുന്നത്. ഇന്ന് ഈ റൂട്ടുകളിലെ എല്ലാ സർവീസുകളിൽ നിന്നും ലഭിക്കുന്ന വരുമാനം എല്ലാം നഷ്ടപ്പെട്ട വയനാട്ടിലെ സഹോദരങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുമെന്ന് അശ്വതി മോട്ടേഴ്സ് ഉടമ രാധാമണി പറഞ്ഞു. ചെങ്ങന്നൂർ കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുമായി ചേർന്ന് കൊണ്ടാണ് ഈ ഉദ്യമം നടപ്പിലാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL