SignIn
Kerala Kaumudi Online
Thursday, 10 September 2026 5.07 AM IST

എസ്‌.എസ്.എൽ.സി മാർക്ക് മൂന്ന് മാസത്തിന് ശേഷം വെളിപ്പെടുത്താം

sslc

നിലവിൽ ഇത് രണ്ട് വർഷത്തിന് ശേഷമായിരുന്നു.

എസ്.എസ്.എൽ.സിക്ക് ശേഷം സംസ്ഥാനത്തിന് പുറത്തും വിദേശരാജ്യങ്ങളിലും തുടർപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും സ്‌കോളർഷിപ്പുകൾക്കും ഇന്ത്യൻ ആർമിയുടെ അഗ്നിവീർ പോലെ തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്കും മാർക്ക് വിവരം ആവശ്യപ്പെട്ട് നിരവധി അപേക്ഷകൾ വരുന്നുണ്ട് ഈ സാഹചര്യം പരിഗണിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ ലഭിച്ച മാർക്ക് വിവരം പരീക്ഷാർത്ഥികൾക്ക് നേരിട്ട് നൽകുന്നതിന് നിബന്ധനയിൽ ഇളവ് വരുത്തി. എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷം പരീക്ഷാ സെക്രട്ടറിയുടെ പേരിൽ 500 രൂപയുടെ ഡി.ഡി സഹിതം പരീക്ഷാഭവനിൽ നേരിട്ട് അപേക്ഷ സമർപ്പിക്കുന്ന പരീക്ഷാർത്ഥികൾക്ക് മാർക്ക് വിവരങ്ങൾ നൽകാനുള്ള അനുമതി പരീക്ഷാ കമ്മിഷണർക്ക് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSLC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA