SignIn
Kerala Kaumudi Online
Saturday, 19 September 2026 4.43 AM IST

സിദ്ദിഖിനായി എത്തുന്നത് ദിലീപിന്റെ വക്കീൽ; സുപ്രീംകോടതിയിൽ യുദ്ധത്തിന് വമ്പൻ അഭിഭാഷകർ

READ ENGLISH VERSION
siddique

തിരുവനന്തപുരം: പീഡനക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ സുപ്രീംകോടതിയിൽ തീപാറും. എണ്ണം പറഞ്ഞ മുതിർന്ന അഭിഭാഷകരാണ് സിദ്ദിഖിനും, അതിജീവിതയ്‌ക്കും, സംസ്ഥാന സർക്കാരിനും വേണ്ടി ഹാജരാകുന്നത്. അതും രാജ്യത്തെ കോളിളക്കമുണ്ടാക്കിയ കേസുകളിൽ വമ്പൻ കക്ഷികൾക്ക് വേണ്ടി വാദിച്ചവർ.

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ലഹരിക്കേസിൽ അറസ്റ്റിലായപ്പോൾ ജാമ്യത്തിലിറക്കിയ സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിന്റെ അഭിഭാഷകൻ. നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനുമായ ദിലീപിന് വേണ്ടിയും സുപ്രീംകോടതിയിൽ ഹാജരായത് അദ്ദേഹമാണ്.

സംസ്ഥാന സർക്കാരിന് വേണ്ടി മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറാണ് ഹാജരാകുന്നത്. നടിയെ ആക്രമിച്ച കേസിൽ നടി മഞ്ജു വാര്യർ ഉൾപ്പെടെയുള്ള സാക്ഷികളെ വീണ്ടും വിസ്‌തരിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടപ്പോൾ സർക്കാരിന് വേണ്ടി അതിനെ എതിർക്കുകയും അനുകൂലവിധി നേടുകയും ചെയ്‌തത് അഡ്വ. രഞ്ജിത് കുമാറാണ്. ‌ആ കേസിൽ ഏറ്റുമുട്ടിയവർ സിദ്ദിഖ് കേസിലും നേർക്കുനേർ വരുന്നുവെന്നതാണ് ശ്രദ്ധേയം.

അതിജീവിതയ്‌ക്കു വേണ്ടി സ്‌ത്രീകളുടെ അവകാശങ്ങൾക്കായി പൊരുതുന്ന മുതി‌ർന്ന അഭിഭാഷക വൃന്ദ ഗ്രോവർ ഹാജരാകും. ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയാകുകയും,​ മകളുടെ അടക്കം അരുംകൊലകൾ കൺമുന്നിൽ കാണുകയും ചെയ്‌ത ബിൽക്കിസ് ബാനുവിന് നീതി ഉറപ്പിക്കാൻ ഈ വനിതാ അഭിഭാഷക പരമോന്ന കോടതിയിൽ നിയമപോരാട്ടം നടത്തിയിരുന്നു.

ഉടൻ പരിഗണിക്കുമോ ?

മുൻകൂർ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് സിദ്ദിഖിന്റെ അഭിഭാഷകൻ ആവശ്യപ്പെടുമോയെന്നതാണ് നിർണായകം. ഈയാഴ്ച ഇനി നാളെ മാത്രമാണ് സുപ്രീംകോടതി സിറ്റിംഗുള്ളത്. നാളെ അടിയന്തരമായി പരിഗണിക്കണമെങ്കിൽ ഇന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ശ്രദ്ധയിൽപ്പെടുത്തണം. ജാമ്യാപേക്ഷയ്‌ക്ക് അടിയന്തര സ്വഭാവമുണ്ടെന്ന് ചീഫ് ജസ്റ്റിസിന് ബോദ്ധ്യപ്പെട്ടാലേ നാളെ ലിസ്റ്റ് ചെയ്യൂ. അല്ലെങ്കിൽ പുതിയ കേസുകൾ പോലെ അടുത്ത തിങ്കളാഴ്ചയോ, വെള്ളിയാഴ്ചയോ മാത്രമേ ലിസ്റ്റ് ചെയ്യൂ എന്നാണ് അറിയുന്നത്.

നി​ര​പ​രാ​ധി​യാ​ണെ​ന്ന് സു​പ്രീം​കോ​ട​തി ഹ​ർ​ജി​യി​ൽ​ ​സി​ദ്ദി​ഖ്

​മു​ൻ​കൂ​ർ​ ​ജാ​മ്യം​തേ​ടി​ ​സു​പ്രീം​കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ ​ന​ട​ൻ​ ​സി​ദ്ദി​ഖ്,​ ​ഹൈ​ക്കോ​ട​തി​ ​നി​രീ​ക്ഷ​ണ​ങ്ങ​ളെ​ ​ഹ​ർ​ജി​യി​ൽ​ ​ചോദ്യം​ചെ​യ്തി​ട്ടു​ണ്ട്.​ ​ന​ട​നെ​തി​രെ​യു​ള്ള​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്കു​മ്പോ​ൾ​ ​പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ​ ​ത​ന്നെ​ ​കു​റ്റം ചെയ്‌തുവെ​ന്ന​ ​സൂ​ച​ന​യാ​ണു​ള്ള​തെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​നി​രീ​ക്ഷി​ച്ചി​രു​ന്നു.​ ​ഇ​ത​ട​ക്ക​മു​ള്ള​ ​നീ​രീ​ക്ഷ​ണ​ങ്ങ​ളെ​യാ​ണ് ​സി​ദ്ദി​ഖ് ​ഹ​ർ​ജി​യി​ൽ​ ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​ത്. താ​ൻ​ ​നി​ര​പ​രാ​ധി​യാ​ണെ​ന്നും​ ​ക്രി​മി​ന​ൽ​ ​പ​ശ്ചാ​ത്ത​ല​മി​ല്ലെ​ന്നും​ ​ഹ​ർ​ജി​യി​ൽ പറയു​ന്നു. തെളിവു​​ശേ​ഖ​ര​ണ​ത്തി​ന് ​അ​റ​സ്റ്റോ,​ ​ക​സ്റ്റ​ഡി​യി​ൽ​ ​ചോ​ദ്യം​ചെ​യ്യ​ലോ​ ​ആ​വ​ശ്യ​മി​ല്ലെ​ന്നും​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മു​തി​ർ​ന്ന അഭി​ഭാ​ഷ​ക​ൻ​ ​മു​കു​ൾ​ ​റോ​ത്ത​ഗി​യു​ടെ​ ​മ​ക​ൾ​ ​ര​ഞ്ജീ​ത​ ​റോ​ത്ത​ഗി​ ​മു​ഖേ​ന​യാ​ണ് ​ഹ​ർ​ജി​ ​സ​മ​ർ​പ്പി​ച്ച​ത്.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIDDIQUE, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA