
തിരുവനന്തപുരം: ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ചൂടിന് കുറവില്ല. പുനലൂരിൽ ഇന്നലെയും ഉയർന്ന താപനില രേഖപ്പെടുത്തി- 35.8 ഡിഗ്രി. കോട്ടയം-35.5, കോഴിക്കോട്-35.1 ഡിഗ്രി. അതേസമയം, 22 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ സാദ്ധ്യതയും തെക്ക് കിഴക്കൻ അറബിക്കടലിൽ കേരളത്തിനും കർണാടകയ്ക്കും മുകളിൽ ന്യൂനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നതു മൂലമാണിത്. ഇന്ന് കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും നാളെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |