
തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ശാസ്ത്രീയ സംവിധാനമുണ്ടാകണമെന്ന്, ബഡ്ജറ്റ് പദ്ധതികൾക്ക് രൂപരേഖയുണ്ടാക്കാൻ ചേർന്ന വട്ടമേശ സമ്മേളനം നിർദ്ദേശിച്ചു. സന്നിധാനത്തെ തിരക്ക് ഒഴിവാക്കുന്നതിന് നിലയ്ക്കലിൽ നിന്ന് തീർത്ഥാടകരെ നിയന്ത്രിതമായ രീതിയിൽ പമ്പയിലേക്ക് അയക്കണമെന്ന് അർബൻ ഡിസൈൻ ആൻഡ് പിൽഗ്രിം സർക്യൂട്ട് വിദഗ്ധ ഡോ. ബെജെനെ എസ്.കോത്താരി പറഞ്ഞു. സുസ്ഥിര അടിസ്ഥാന സൗകര്യങ്ങൾ, കാര്യക്ഷമമായ മാലിന്യ സംസ്‌കരണം എന്നിവ തയ്യാറാക്കണം. മുസിരിസ് പദ്ധതി ലോക ടൂറിസം മാപ്പിലെത്തിച്ച് വികസന സാദ്ധ്യത വർദ്ധിപ്പിക്കണമെന്ന് ഹെറിറ്റേജ് സ്‌പെഷ്യലിസ്റ്റായ ഡോ. ശിഖ ജെയിൻ, കോസ്മാൻഡെജോംഗ് സ്ഥാപനത്തിന്റെ പാർട്ണറും കണ്ടന്റ് ഡെവലപ്പറുമായ ഫെംകെ ബിജ്ൽസ്മ എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |