കൊച്ചി: ശാസ്ത്ര, സാങ്കേതികവിദ്യകൾ അതിവേഗം മുന്നേറുന്ന കാലഘട്ടത്തിന് അനുസരിച്ച് വിദ്യാഭ്യാസമേഖലയിലെ നവീകരണത്തിനും മാറ്റങ്ങൾക്കും ഗവേഷണസ്ഥാപനങ്ങളും വിദഗ്ദ്ധരും നേതൃത്വം വഹിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. അതിനായി രാജ്യമാകെ വ്യക്തമായ നയവും സംവിധാനങ്ങളും ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസും കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരളയും സംയുക്തമായി സംഘടിപ്പിച്ച സങ്കല്പ് 2047 ദേശീയ വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2047ൽ വികസിതരാജ്യമെന്ന നാഴികക്കല്ല് കൈവരിക്കാനുള്ള ലക്ഷ്യത്തിലാണ് രാജ്യം. അദ്ധ്യാപകന് കിട്ടുന്നതിനേക്കാൾ വിവരങ്ങൾ മറ്റു പല ഉറവിടങ്ങളിൽനിന്ന് കുട്ടികൾക്ക് ലഭിക്കുന്ന കാലമാണ്. അദ്ധ്യാപകനെ തിരുത്താനും പ്രാപ്‌തമാണ് ഇന്നത്തെ കുട്ടികൾ. അത്രയേറെ മുന്നേറ്റത്തിലാണ് ശാസ്ത്ര, സാങ്കേതികരംഗമെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തിൽ നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ അദ്ധ്യക്ഷയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |