തിരുവനന്തപുരം: ട്രഷറി വകുപ്പ് ജീവനക്കാർ സമൂഹ മാദ്ധ്യമ ഗ്രൂപ്പുകളുണ്ടാക്കി ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നത് വിലക്കി സർക്കാർ ഉത്തരവ്. അതീവ രഹസ്യമായി കൈകാര്യം ചെയ്യേണ്ട സർക്കാരിന്റെ ധനപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ പോലും ജീവനക്കാർ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് ചർച്ച ചെയ്യുന്നതിനെ തുടർന്നാണിത്. കേരള ഗവൺമെന്റ് സർവന്റ്സ് കോണ്ടാക്ട് റൂൾസ് 1960ലെ ചട്ടം 56 പ്രകാരം സംസ്ഥാന ട്രഷറി ഡയറക്ടർ വി.സാജനാണ് ഉത്തരവിറക്കിയത്.
അതേസമയം ഔദ്യോഗിക ആവശ്യത്തിനായി സമൂഹമാദ്ധ്യമ ഗ്രൂപ്പ് രൂപീകരിക്കേണ്ടത് അനിവാര്യമാണെങ്കിൽ ബന്ധപ്പെട്ട ഓഫീസർ അതിന്റെ ഉദ്ദേശ്യലക്ഷ്യം അംഗങ്ങളുടെ വിവരം, അഡ്മിൻമാരുടെ പേര്, ചുമതല എന്നിവ വ്യക്തമാക്കി മേലധികാരികൾക്ക് അപേക്ഷ നൽകണമെന്നും ഉത്തരവിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |