
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് കേസിൽ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന് നാല് പി.എസ്.സി അംഗങ്ങൾക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയതിനെതിരെ പി.എസ്.സി ഹൈക്കോടതിയെ സമീപിച്ചു.
ക്രിമിനൽ കേസ് അന്വേഷണത്തിൽ പി.എസ്.സിക്ക് പ്രത്യേക നിയമ പരിരക്ഷയില്ലെന്നും പി.എസ്.സി അംഗങ്ങളോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടാമെന്നും ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചിരുന്നു.
എന്നാൽ, പി.എസ്.സിക്ക് പ്രത്യേക നിയമ പരിരക്ഷയുണ്ടെന്നും അതിനാൽ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ചോദ്യം ചെയ്യലിന് പോകേണ്ടതില്ലെന്നുമാണ് അവർക്ക് ലഭിച്ചിരുന്ന നിയമോപദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി
പി.എസ്.സി സെക്രട്ടറി സാജു ജോർജ്ജാണ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. ക്രൈംബ്രാഞ്ച് നോട്ടീസിനെതിരെ കോടതിയെ സമീപിക്കാൻ ഇക്കഴിഞ്ഞ തിങ്കളാഴ്ച നടന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു.
ഒരേ വിഷയത്തിൽ വ്യത്യസ്ത നിയമോപദേശം നിലനിൽക്കുന്നതിനാൽ കോടതി നിലപാട് നിർണ്ണായകമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |