SignIn
Kerala Kaumudi Online
Saturday, 21 December 2024 6.05 PM IST

വ്യാജ ഫേസ് ബുക്ക് പേജ് നിർമ്മിച്ച് കളക്ടറുടെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം

Increase Font Size Decrease Font Size Print Page

തൃശൂർ : കളക്ടർ അർജുൻ പാണ്ഡ്യന്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് രൂപീകരിച്ച് അതിരപ്പള്ളി സ്വദേശിയായ യുവാവിൽ നിന്നും ഉത്തരേന്ത്യൻ സംഘം പണം തട്ടാൻ ശ്രമിച്ചു. തട്ടിപ്പാണെന്ന് മനസിലാക്കിയ യുവാവ് പണം നൽകാതെ പിൻവാങ്ങി. കളക്ടർ എന്ന വ്യാജേന ആദ്യഘട്ടത്തിൽ ഫേസ്ബുക്ക് മെസഞ്ചറിലൂടെ അതിരപ്പിള്ളി സ്വദേശിയായ യുവാവിന് സന്ദേശം അയച്ചു. തുടർന്ന് സുഹൃത്ത് സുമിത്ത് കുമാർ ബംഗളൂരുവിൽ സി.ആർ.പി.എഫിലെ ഉദ്യോഗസ്ഥനാണെന്നും സഹോദര തുല്യനാണെന്നും പറയുന്നു. സുമിത്ത് കുമാറിന് സ്ഥലംമാറ്റം ലഭിച്ചതിനാൽ ബംഗളൂരുവിൽ നിരവധി ഫർണിച്ചറുകളുണ്ടെന്നും ഇവ തുച്ഛമായ വിലയിൽ നൽകാമെന്നും പറയുന്നു.

അതിരപ്പിള്ളി സ്വദേശിയുടെ നമ്പർ വാങ്ങിയ ശേഷം സി.ആർ.പി.എഫ് ഉദ്യോഗസ്ഥനായ സുമിത്ത് കുമാർ ഫോണിൽ ബന്ധപ്പെടുമെന്നും പറഞ്ഞു. പിന്നീട് സുമിത്ത് കുമാർ എന്ന് സ്വയം പരിചയപ്പെടുത്തി ഒരാൾ ഉത്തരേന്ത്യൻ മൊബൈൽ നമ്പറിൽ നിന്നും യുവാവിന്റെ മൊബൈലിലേക്ക് വിളിച്ചു. ഫർണിച്ചറുകളുടെ ചിത്രങ്ങൾ വാട്‌സ് ആപ്പിലേക്ക് അയച്ചുകൊടുത്ത ശേഷം 1.10 ലക്ഷത്തിന് ഇവ നൽകാമെന്നും പറയുന്നു.

സി.ആർ.പി.എഫിന്റെ ട്രക്കിൽ ഇവ സൗജന്യമായി എത്തിക്കാമെന്നും വാഗ്ദാനം ചെയ്തു. സംഭവം തട്ടിപ്പാണെന്ന് മനസിലാക്കിയ അതിരപ്പിള്ളി സ്വദേശി ഫർണിച്ചറുകൾ തനിക്ക് ആവശ്യമില്ലെന്ന് പറഞ്ഞ് പിൻവാങ്ങി. ഫോൺ സംഭാഷണം അതിരപ്പള്ളി സ്വദേശി റെക്കാഡ് ചെയ്തിരുന്നു. കളക്ടറുടെ പേരിൽ നേരത്തെയും മൂന്നോളം വ്യാജ പ്രൊഫൈൽ സൃഷ്ടിച്ചിരുന്നു. സൈബർ സെല്ലിൽ ബന്ധപ്പെട്ടാണ് അന്ന് കളക്ടർ ആ വ്യാജ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തത്. ഒറ്റ നോട്ടത്തിൽ കളക്ടറുടെ ഫേസ്ബുക്ക് പേജ് ആണെന്ന് തോന്നിപ്പിക്കാൻ കളക്ടറുടെ യഥാർത്ഥ ഫേസ്ബുക്ക് പേജിലെ ചിത്രങ്ങൾ കോപ്പി പേസ്റ്റ് ചെയ്താണ് സംഘം വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പിന് ശ്രമിച്ചത്.

ഇത്തരം തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണം. നേരത്തെയും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു.വിശദമായ അന്വേഷണം നടത്തണമെന്ന് സൈബർ സെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അർജുൻ പാണ്ഡ്യൻ
ജില്ലാ കളക്ടർ.

TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.