SignIn
Kerala Kaumudi Online
Saturday, 12 September 2026 1.34 AM IST

'നേരത്തേ പറഞ്ഞതൊന്നും കാര്യമാക്കുന്നില്ല, സന്ദീപ് വാര്യർ വന്നാൽ സ്വീകരിക്കും'; എകെ ബാലൻ

sandeep-warrier

പാലക്കാട്: സന്ദീപ് വാര്യർ ബിജെപി വിട്ട് വന്നാൽ സ്വീകരിക്കുമെന്ന് സിപിഎം നേതാവ് എകെ ബാലൻ. മറ്റ് പാർട്ടികളിൽ നിന്നെല്ലാം എത്രയോപേരെ സ്വീകരിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ സന്ദീപ് പാർട്ടിക്കെതിരെ പറഞ്ഞതൊന്നും കാര്യമാക്കുന്നില്ലെന്നും എകെ ബാലൻ ഒരു മാദ്ധ്യമത്തോട് വ്യക്തമാക്കി.

എകെ ബാലന്റെ വാക്കുകൾ:

അമ്മ മരിച്ചിട്ട് പോലും നേതാക്കന്മാർ വീട്ടിലെത്തിയില്ല എന്ന് പറയുമ്പോൾ മനുഷ്യത്വമുള്ള പാർട്ടിയാണോ ബിജെപിയും ആർഎസ്‌എസും. സന്ദീപ് വാര്യർ ആർഎസ്‌എസിന്റെ ശക്തനായ വക്താവാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ അതിശക്തമായി വിമർശിക്കുന്ന വ്യക്തിയാണ്. അതിലൊന്നും ഞങ്ങൾക്ക് അഭിപ്രായ വ്യത്യാസമില്ല. സ്വന്തം പാർട്ടിയിലെ നേതാക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടായി എന്നതിന്റെ പേരിൽ അമ്മ മരിച്ചിട്ട് പോലും അന്വേഷിച്ചിട്ടില്ല എന്ന് പറഞ്ഞാൽ എന്താണിത്. എങ്ങോട്ടേക്കാണ് ഈ പാർട്ടി എത്തിനിൽക്കുന്നത്. സന്ദീപ് വാര്യർ നാളെ ഇടതുപക്ഷത്തിലേക്ക് വരുമെന്നൊന്നും ഞാൻ പറയുന്നില്ല.

ഓരോ ദിവസം കഴിയുന്തോറും പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിക്കുന്ന സ്വീകാര്യത, ജനസമ്മതി എല്ലാം ഞങ്ങളെ ഞെട്ടിപ്പിക്കുന്നതാണ്. സന്ദീപ് വാര്യർ എൽഡിഎഫിലേക്ക് വരാൻ സന്നദ്ധത കാണിച്ചാൽ ആ സാഹചര്യം നോക്കി ഞങ്ങൾ തീരുമാനിക്കും. ഇടതുപക്ഷ മുന്നണിയുടെ തിളക്കമാർന്ന രാഷ്‌ട്രീയവും ഞങ്ങളുടെ തൊഴിലാളി വർഗ പ്രതിബദ്ധതയും കേന്ദ്രത്തിനെതിരായ ശക്തമായ തെളിവാണ്. ഐക്യദാർഢ്യം പ്രഖ്യാപിച്ച് വന്നുകഴിഞ്ഞാൽ ഞങ്ങൾ സ്വീകരിക്കാതിരിക്കുന്നത് എന്തിനാണ്. നേരത്തേ പാർട്ടിക്കെതിരെ പറഞ്ഞതൊന്നും ഞങ്ങൾ കാര്യമാക്കുന്നില്ല. ഞങ്ങളും പറഞ്ഞിട്ടുണ്ട്. പിന്നീട് അവരുമായി സഖ്യമുണ്ടാക്കിയിട്ടുമുണ്ട്.

എവി ഗോപിനാഥിനെ കണ്ടില്ലേ, കോൺഗ്രസിൽ തന്നെ നിന്ന് ഞങ്ങൾക്ക് പിന്തുണ നൽകുന്നു. അതൊരു പുതിയ പ്രതിഭാസമാണ്. രാഷ്‌ട്രീയം എന്നത് വസ്‌തുനിഷ്‌ടമായ കാര്യങ്ങളെ അപഗ്രഥിച്ചുകൊണ്ടെടുക്കുന്ന നിലപാടാണ്. ആരെയും പാർട്ടിയിലെത്തിക്കാൻ ചൂണ്ടയിടുന്ന ആളൊന്നുമല്ല ഞാൻ. ബുദ്ധിയില്ലാത്ത ആർഎസ്‌എസുകാരനല്ല സന്ദീപ് വാര്യർ. അദ്ദേഹത്തിന്റെ നിലപാടിൽ പോലും മാറ്റം വരുന്നു എന്നത് അത്ഭുതത്തോടെയാണ് കാണുന്നത്. സന്ദീപ് വാര്യരെ പോലുള്ളവരെ എത്രകാലമാണ് ഒതുക്കി നിർത്തുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AK BALAN, CPM, SANDEEP VARRIER, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA