കോട്ടയം: മനുഷ്യജീവന് ഭീക്ഷണിയായ വന്യമൃഗങ്ങളെ കൊല്ലാൻ കേന്ദ്രസർക്കാർ അനുമതിവേണമെന്ന് പറഞ്ഞ് സംസ്ഥാന സർക്കാർ കൈ മലർത്തുമ്പോൾ അനുമതി വേണ്ടെന്ന് കേന്ദ്രം. വന്യമൃഗആക്രമണത്തിൽ മരിക്കുന്നവരുടെ എണ്ണം കൂടുമ്പോഴും വന്യമൃഗ സംരക്ഷണ നിയമത്തെ ചൊല്ലിയുള്ള വിവാദം മുറുകുന്നു.
മനുഷ്യജീവന് ഭീഷണിയായ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട ആന,കടുവ,പുലി തുടങ്ങിയവയെ വെടിവയ്ക്കുവാൻ അനുവാദം നൽകാൻ സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന് 1972ലെ വന നിയമപ്രകാരം തന്നെ അധികാരം ഉണ്ടെന്നാണ് കേന്ദ്രവനം മന്ത്രി ഭൂപേന്ദ്രർ യാദവ് നൽകുന്ന വിശദീകരണം. ഷെഡ്യൂൾ രണ്ടിൽ പെട്ട കാട്ടു പന്നിയെയും മറ്റും കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഓഫീസർക്കോ അധികാരം ഉണ്ട്. ആക്രമണത്തിൽ മരിക്കുന്നവർക്ക് കേന്ദ്ര നിയമപ്രകാരം നൽകുന്ന ധനസഹായം അഞ്ചു ലക്ഷം രൂപയിൽ നിന്ന് പത്തു ലക്ഷമായും കേന്ദ്രം ഉയർത്തിയിരുന്നു.
ഓരോ ദിവസവും വന്യമൃഗ ആക്രമണം വർദ്ധിക്കുമ്പോഴും കേന്ദ്ര നിയമം തടസമാണെന്നാണ് സംസ്ഥാന സർക്കാർ പറയുന്ന തൊടുന്യായം. കേന്ദ്രം അനുവദിച്ചിട്ടുള്ള പത്തു ലക്ഷം രൂപമാത്രമാണ് ഇന്നും സംസ്ഥാനം നൽകുന്നതും.
അക്രമകാരികളായ വന്യ മൃഗങ്ങളെ വെടിവയ്ക്കണമെങ്കിൽ ആറംഗ സമിതി യോഗം ചേർന്നു തീരുമാനിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയല്ല. വനമേഖലയ്ക്കു സമീപം മൂന്നു കിലോമീറ്ററിലുള്ള കൃഷി ഭൂമിയിൽ വന്യമൃഗങ്ങൾ ഇറങ്ങിയാൽ വെടിവെച്ച് കൊല്ലാനുള്ള അനുമതി തമിഴ്നാട് സർക്കാർ നൽകിയിട്ടുണ്ട്. ഈ നിയമം കേരളത്തിലും നടപ്പാക്കണം
അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. .
വന്യമൃഗങ്ങൾക്ക് സംരക്ഷണവും മനുഷ്യർക്ക് സംരക്ഷണമില്ലാത്തതുമായ കാലഹരണപെട്ട ഇന്ത്യൻ വന്യ മൃഗസംരക്ഷണ നിയമം റദ്ദാക്കണം. വന്യ മൃഗങ്ങളുടെ എണ്ണം ക്രമാതീതമായ് പെരുകുമ്പോൾ വനത്തിലെആവാസ വ്യവസ്ഥയിൽ മതിയായഭക്ഷണവും വെള്ളവും ലഭിക്കാതെ അവ നാട്ടിലേക്ക് ഇറങ്ങുക സ്വാഭാവികം. കാട്ടിൽ ജീവിക്കാൻ കഴിയാത്തവിധം പെരുകുന്ന വന്യമൃങ്ങളെ വേട്ടയാടി കൊന്ന് എണ്ണം കുറക്കുകയാണ് സർക്കാർ ചെയ്യേണ്ടത്
ഡോ. മാധവഗാഡ്ഗിൽ (പരിസ്ഥിതി ശാസ്ത്രജ്ഞൻ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |