ബൾഗേരിയൻ യോഗി ബാബ വംഗയുടെ മിക്ക പ്രവചനങ്ങളും സത്യമായിട്ടുണ്ട്. 1996ൽ മരിച്ച ബാബ വംഗ 2025ൽ ചില രാശിക്കാർക്ക് വരാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് പ്രവചിച്ചിരുന്നു. അതാണ് ഇപ്പോൾ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്. വംഗയുടെ പ്രവചനങ്ങളെല്ലാം ഇതിനകം യാഥാർത്ഥ്യമായിട്ടുണ്ട്. അതിനാലാണ് എല്ലാ വർഷവും വംഗയുടെ പ്രവചനങ്ങൾ പുനരവലോകനം ചെയ്യാറുള്ളത്. ഈ വർഷം മൂന്ന് രാശിക്കാർക്ക് സമ്പത്ത് വരാൻ പോകുന്ന മാറ്റത്തെക്കുറിച്ച് അവർ പ്രവചിച്ചിരുന്നു. ഇവർ ആരൊക്കെയെന്ന് നോക്കാം.
മേടം (ഏരീസ്)
2025ൽ വലിയ മാറ്റമാണ് ഈ രാശിക്കാരുടെ ജീവിതത്തിൽ ഉണ്ടാവാൻ പോകുന്നത്. ഇവരുടെ സ്വപ്‌നങ്ങളെല്ലാം സാക്ഷാത്‌കരിക്കും. സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ വന്നുചേരും. മികച്ച ജോലി, ഇഷ്‌ട വിനോദം ഇവയെല്ലാം ഈ വർഷം നിങ്ങളെ തേടിയെത്തും.
ഇടവം (ടോറസ്)
സമൃദ്ധിയുടെ വർഷമാകും 2025. നീണ്ട കാലത്തെ കഠിനാദ്ധ്വാനത്തിന് ഫലം ലഭിക്കും. സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും മികച്ച ജീവിതം സ്വന്തമാക്കാനും സാധിക്കും. എപ്പോഴും പോസിറ്റീവായി ചിന്തിക്കാനുള്ള മാനസികാവസ്ഥ നിങ്ങൾക്ക് ഉണ്ടായിരിക്കും.
മിഥുനം (ജെമിനി)
പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകാനുള്ള ശേഷി നിങ്ങൾക്കുണ്ടാകും. കൂടുതൽ അവസരങ്ങൾ നിങ്ങളെ തേടിയെത്തും. ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കും. പുതിയ സൗഹൃദങ്ങൾ, ജീവിതത്തിൽ ഉയർച്ച, സാമ്പത്തിക പുരോഗതി, പുതിയ ജോലി തുടങ്ങിയ കാര്യങ്ങളും ജീവിതത്തിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |