SignIn
Kerala Kaumudi Online
Wednesday, 14 October 2026 12.43 PM IST

വസ്‌തുക്കൾ കേടായെന്നുകരുതി കളയല്ലേ, കിടിലൻ മേക്കോവറിൽ ആഡംബരമാക്കി മാറ്റും; പുതിയ സംരംഭവുമായി ഈ കലാകാരി

ashna-khosla
ആഷ്‌ന ഘോസ്‌ല സെലിബ്രിറ്റികളോടൊപ്പം

മുംബയ്: ഒരുകാലത്ത് ആഡംബരമെന്നാൽ വിലകൂടിയ ആഭരണങ്ങളും ബ്രാൻഡഡ് വസ്‌ത്രങ്ങളും ഫർണിച്ചറുകളുമായിരുന്നെങ്കിൽ ഇന്ന് ആ കാഴ്‌ചപ്പാടുകൾ മാറിക്കൊണ്ടിരിക്കുകയാണ്. പണത്തേക്കാൾ ഉപരിയായി ഏസ്‌തറ്റിക്‌സിനും പാരമ്പര്യത്തിനും പ്രാധാന്യം നൽകുന്ന പുതിയ ജീവിതശൈലിയിൽ പഴയ വസ്‌തുക്കൾക്ക് ട്രെൻഡാവുകയാണ്. മുത്തശിയുടെ പഴയ സാരി മുതൽ കാലപ്പഴക്കത്തിൽ നിറംമങ്ങിയ തടി അലമാരവരെ അക്കൂട്ടത്തിൽപ്പെടുന്നു. കലാകാരന്മാർക്കൊപ്പം സോഷ്യൽമീഡിയയും ഈ മാറ്റത്തിന് വലയൊരു പ്രചോദനമാവുകയാണ്.

ഈ മാറ്റത്തിന്റെ മുൻ നിരയിൽ നിൽക്കുന്ന കലാകാരിയാണ് മുംബയ് സ്വദേശിനിയായ ആശ്‌ന ഖോസ്ലെ മോംഗ. ഫർണിച്ചർ പെയിന്റിംഗ് ആർട്ടിസ്റ്റും പെയിന്റ്‌മോംസി എന്ന സംരംഭത്തിന്റെ സ്ഥാപകയുമാണവർ. പഴകിയ ഫർണിച്ചറുകളെ മനോഹരമായ കലാസൃഷ്‌ടികളാക്കി മാറ്റുന്ന അവരുടെ വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിരവധി സെലിബ്രിറ്റികൾക്കുവേണ്ടിയും അവർ ഫർണിച്ചറുകൾ മനോഹരമാക്കി നൽകിയിട്ടുണ്ട്.

ഇന്ത്യയിലെ മിക്ക വീടുകളിലും പാരമ്പര്യമായി കൈമാറിക്കിട്ടിയ ഫർണിച്ചറുകൾ ഉണ്ടാകുമെന്നാണ് ആശ്‌നയുടെ അഭിപ്രായം. കാലം കഴിയുമ്പോൾ അവയിൽ ചെറിയ കേടുപാടുകൾ ഉണ്ടായെന്ന് കരുതി അതുപേക്ഷിക്കരുതെന്നും അവർ പറയുന്നു. ' അൽപം സർഗാത്മകതയും ഭാവനയും സ്‌നേഹവും ഉണ്ടെങ്കിൽ ഈ വസ്‌തുക്കൾക്ക് വീണ്ടും ഒരവസരം നൽകാനാകും'- ആശ്‌ന വ്യക്തമാക്കി.

കേടുപാടുകൾ സംഭവിച്ച ഫർണിച്ചറുകൾ പുതുക്കിപ്പണിയുന്നത് മുൻപ് അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസിലാക്കും. അതിനുശേഷമാണ് നിറങ്ങളും ഡിസൈനുകളും തീരുമാനിക്കുന്നത്. നടി ദൃഷ്‌ടി ദാമിക്ക് മുത്തശിയിൽനിന്ന് കൈമാറിക്കിട്ടിയ അലമാരയും അവർ പുതുക്കി നൽകിയിരുന്നു. ഹാസ്യതാരം രാഹുൽ ദുവയുടെ വീട്ടിലെ 70 വർഷം പഴക്കമുള്ള പെട്ടികൾക്കുവരെ അവർ പുതുഭംഗി നൽകിയിട്ടുണ്ട്. പുതിയത് വാങ്ങുന്നതിനെക്കാൾ കൈവശമുള്ളതിനെ സ്‌നേഹത്തോടെ സംരക്ഷിക്കുന്നതാണ് യഥാർത്ഥ ആഡംബരമെന്ന് ഈ പ്രവണത ഓർമ്മിപ്പിക്കുന്നു. പഴമയുടെ സൗന്ദര്യവും ഓർമ്മയുടെ മൂല്യവും ഒന്നിച്ചുചേർത്ത് ആധുനികശൈലിയിൽ അവതരിപ്പിക്കാനാണ് ആശ്‌നയുടെ ശ്രമം.

English Summary

Mumbai-based furniture artist Ashna Khosla Monga, founder of Paintmomsy, is transforming old and damaged furniture into beautiful works of art. Her work, admired by celebrities and social media users, highlights the growing trend of preserving vintage furniture and family heirlooms, blending nostalgia with modern aesthetics.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VINTAGE FURNITURE RESTORATION, PAINTING ARTIST, RESTORE OLD FURNITURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360