SignIn
Kerala Kaumudi Online
Friday, 09 October 2026 3.44 PM IST

വിവാഹവിരുന്നിൽ ആർഭാടം വേണ്ട; ലംഘിച്ചാൽ പിഴ ഒരു ലക്ഷം, പങ്കെടുക്കുന്നവരും നൽകണം അരലക്ഷം

reception-
പ്രതീകാത്മക ചിത്രം

ബംഗളൂരു: വിവാഹശേഷം നടത്തുന്ന വിരുന്ന് സത്ക്കാരം എല്ലായിത്തും പതിവാണ്. എന്നാൽ ചിലയിടങ്ങളിൽ ഇത് ആർഭാടങ്ങളിലേക്ക് കടക്കാറുണ്ട്. ഇപ്പോഴിതാ അനാവശ്യമായി പണം ചെലവാക്കി നടത്തുന്ന ആർഭാട വിരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് കർണാടക ശിവമൊഗ്ഗ ജില്ലയിലെ ഹരഗി ഗ്രാമം. വരൾച്ചയും കൃഷിനാശവും മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ഗ്രാമവാസികൾ കടുത്ത തീരുമാനമെടുത്തത്.

'ബീഗര ഊട്ട' എന്നറിയപ്പെടുന്ന മാംസവിഭവങ്ങൾ ഉൾപ്പെടുന്ന വിരുന്നുകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധനം ലംഘിച്ച് വിരുന്ന് നടത്തുന്നവർക്ക് ഒരു ലക്ഷം രൂപയും അതിൽ പങ്കെടുക്കുന്നവർക്ക് 50,000 രൂപയും പിഴ ചുമത്താനാണ് തീരുമാനം. 350ഓളം കുടുംബങ്ങൾ താമസിക്കുന്ന ഗ്രാമത്തിലെ യോഗത്തിലാണ് തീരുമാനമെടുത്തത്.

വിവാഹച്ചടങ്ങുകൾ ലളിതമായി നടത്താനും അടുത്ത ബന്ധുക്കളെയും കുടുംബാംഗങ്ങളെയും മാത്രം ഉൾപ്പെടുത്തി വിരുന്നുകൾ പരിമിതപ്പെടുത്താനും നിർദേശമുണ്ട്. മതപരമായ ചടങ്ങുകൾക്ക് നിരോധനമില്ലെന്നും ഗ്രാമവാസികൾ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹശേഷം രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനായി നടത്തിയിരുന്ന വിരുന്ന് കാലക്രമേണ ആർഭാടത്തിന്റെയും ഉയ‌ർന്ന സാമൂഹിക പദവിയുടെയും പ്രതീകമായി മാറിയെന്നാണ് ഗ്രാമവാസികൾ പറയുന്നത്.

പുതിയ തീരുമാന പ്രകാരം അടുത്ത കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ഉൾപ്പെടെ പത്ത് മുതൽ 20 പേർക്കുവരെയാണ് വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കഴിയുക. വിവാഹച്ചെലവിന്റെ പേരിൽ കുടുംബങ്ങൾ കടക്കെണിയിലാകുന്ന സാഹചര്യം ഒഴിവാക്കാൻ മറ്റു ഗ്രാമങ്ങളും സമാനമായ നടപടികൾ സ്വീകരിക്കണമെന്നാണ് ഹരഗി ഗ്രാമവാസികളുടെ ആഹ്വാനം.

English Summary

Haragi village in Shivamogga, Karnataka, has banned elaborate post-wedding feasts, including meat-inclusive "Beegara Oottu," citing severe drought and financial hardship. This decision, made by villagers, aims to prevent families from incurring debt due to lavish celebrations. Violators face fines up to Rs 1 lakh, while participants could be fined Rs 50,000. Only simple ceremonies with limited close relatives and religious rituals are permitted.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARNATAKA BEEGARA OOTA, WEDDING FEAST BAN, HARAGI VILLAGE FINE, BEEGARA OOTA NEWS, KARNATAKA WEDDING NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360