ന്യൂഡൽഹി: ഇൻഡിഗോ വിമാനത്തിനുള്ളിൽ യാത്രക്കാർ സീറ്റുകളിൽ നിന്ന് എഴുന്നേറ്റ് അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും പരസ്പരം ഭക്ഷണം കൈമാറുകയും ചെയ്യുന്ന ദൃശ്യങ്ങൾ വൈറൽ. വിമാനത്തിനുള്ളിൽ യാത്രക്കാർ സുരക്ഷാ ബെൽറ്റ് ധരിക്കാത്തതിനെക്കുറിച്ചും നിർദേശങ്ങൾ പാലിക്കാത്തതിനെക്കുറിച്ചും നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. തായ്‌ലൻഡിലെ ക്രാബിയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം.
ഇൻസ്റ്റഗ്രാമിലൂടെയാണ് വീഡിയോ വ്യാപകമായി പ്രചരിച്ചത്. വിമാനത്തിന്റെ മുൻഭാഗത്തെ ഒന്നുമുതൽ അഞ്ചുവരെയുള്ള നിരകളിലുണ്ടായിരുന്ന ചില യാത്രക്കാരാണ് സീറ്റുകളിൽ നിന്ന് എഴുന്നേറ്റ് നിൽക്കുകയും പിന്നിലുള്ള ബന്ധുക്കളോട് അടുത്തുപോയി സംസാരിക്കുകയും ചെയ്തത്. ചിലർ ഭക്ഷണവുമായി എഴുന്നേറ്റ് നടന്നുപോയി പിന്നിലുള്ള ബന്ധുക്കൾക്ക് കൈമാറുന്നതും വീഡിയോയിൽ വ്യക്തമാണ്.
രണ്ട് ക്യാബിൻ ക്രൂ അംഗങ്ങൾ യാത്രക്കാരോട് സീറ്റുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. എന്നാൽ ആവർത്തിച്ചുള്ള നിർദേശങ്ങൾക്കിടയിലും ചില യാത്രക്കാർ എഴുന്നേറ്റ് നിൽക്കുകയും സംസാരിക്കുകയും ചെയ്തെന്നാണ് വീഡിയോ പങ്കുവച്ചയാളുടെ ആരോപണം. വിമാനത്തിൽ ടർബുലൻസ് ശക്തമായിരുന്ന സാഹചര്യത്തിലും നിർദേശങ്ങൾ പാലിക്കാതെ യാത്രക്കാർ എഴുന്നേറ്റ് നടന്നുവെന്നാണ് വിമർശനം.
സുരക്ഷാ നിർദേശങ്ങൾ അവഗണിക്കുന്നതിനൊപ്പം മറ്റ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ ഉച്ചത്തിൽ സംസാരിക്കുകയും ചെയ്തെന്നാണ് വീഡിയോ പങ്കുവച്ചയാൾ പറയുന്നത്. ദൃശ്യങ്ങൾക്ക് താഴെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. സംഭവത്തിൽ ഇൻഡിഗോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
A viral video shows IndiGo passengers on a Krabi-New Delhi flight disregarding safety rules, standing, walking, and exchanging food without seatbelts. Despite cabin crew instructions and alleged turbulence, some passengers ignored warnings. The incident has drawn widespread criticism for blatant safety violations. IndiGo has not yet issued an official statement regarding the matter.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |