ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ഗ്യാനേഷ് കുമാർ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും മറ്റ് കോൺഗ്രസ് നേതാക്കളെയും ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായി വേണുഗോപാൽ വെളിപ്പെടുത്തി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
താൻ പഴയ കോൺഗ്രസ് കുടുംബത്തിലെ ആളാണെന്ന് പറഞ്ഞ് ഗ്യാനേഷ് കുമാർ രാഹുൽ ഗാന്ധിയെയും നേതാക്കളെയും ബന്ധപ്പെടാൻ നോക്കിയെന്ന് അദ്ദേഹം ആരോപിച്ചു. ഏത് കുടുംബത്തിലെ ആളാണെങ്കിലും പ്രവൃത്തിയിലൂടെയാണ് അത് കാണിക്കേണ്ടതെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.
കേരള കേഡർ ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാറെന്നത് കേരളത്തിന് തന്നെ നാണക്കേടാണെന്നും അദ്ദേഹം വിമർശിച്ചു. ഇന്ത്യയെപ്പോലുള്ള രാജ്യത്തിന്റെ ജനാധിപത്യം തകർക്കാനുള്ള ശ്രമത്തിനാണ് അദ്ദേഹം കൂട്ടുനിന്നതെന്നും സ്വന്തം ചുമതല തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ടതായിരുന്നെന്നും വേണുഗോപാൽ അഭിപ്രായപ്പെട്ടു. ഇത്രയും വലിയ കൊടുംക്രൂരത നാടിനോട് ചെയ്ത ഗ്യാനേഷ് കുമാറിന് പ്രായശ്ചിത്തം ചെയ്യണമെങ്കിൽ മാപ്പുസാക്ഷിയാകുക മാത്രമാണ് വഴിയെന്നും അദ്ദേഹം വ്യക്തമാക്കി.
AICC General Secretary K.C. Venugopal has accused Chief Election Commissioner Gyanesh Kumar of attempting to contact Rahul Gandhi and other Congress leaders, claiming lineage to an "old Congress family." Venugopal criticized Kumar's actions as an attempt to undermine democracy, expressing shame for Kerala given Kumar's cadre, and suggested Kumar become an approver to atone.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |