
ആലപ്പുഴ : ദേശീയ ബാലികദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി ഗ്രേറ്ററിന്റെ ആഭിമുഖ്യത്തിൽ ബാലികമാർക്കായി 'ചിരിമധുരം' മത്സരം സംഘടിപ്പിച്ചു. പെൺകുട്ടികൾക്ക് വളരെ ചെറുപ്പത്തത്തിലേ ആത്മവിശ്വാസം പകരുവാനാവശ്യമായ വിവിധ പരിപാടികൾ ചിരി മധുരത്തിന്റെ ഭാഗമായി ക്രമീകരിച്ചു . ക്ലബ് പ്രസിഡന്റ് ജിൻസി റോജസ് ഉദ്ഘാടനം ചെയ്തു. അഡ്വ. പ്രദീപ് കൂട്ടാല, ലോബി വിദ്യാധരൻ,സലീന അബ്ദുൽ ജബ്ബാർ, ലക്ഷ്മി ലോബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |