SignIn
Kerala Kaumudi Online
Saturday, 30 May 2026 5.50 PM IST

കാറിൽ നിന്നും എം.ഡി.എം.എ  പിടികൂടിയ സംഭവം: ഒരാൾ കൂടി അറസ്റ്റിൽ

വണ്ടൂർ : കാളികാവ് കറുത്തേനിയിൽ കാറിൽ നിന്നും 25 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ബംഗളൂരുവിൽ നിന്നും എം.ഡി.എം.എ കൊണ്ടുവന്ന കൂരാട് തെക്കുംപുറം സ്വദേശി വാണിയംപുലവൻ മുഹ്സിനാണ് (24) അറസ്റ്റിലായത്.

എം.ഡി.എം.എ കാറിൽ വിതരണം ചെയ്യുന്നുണ്ടെന്നറിഞ്ഞ് കാളികാവ് പൊലീസും ഡാൻസാഫും ചേർന്ന് കാറിനെ പിന്തുടരവേ കറുത്തേനിയിൽ വച്ച് പ്രതി നജീബ് കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. കാറിൽ നിന്നും 25 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. തുടർന്ന് ഒളിവിൽ പോയ നജീബിനെ അറസ്റ്റ് ചെയ്തപ്പോഴാണ് സുഹൃത്തായ മുഹ്സിനാണ് ബംഗളൂരുവിൽ നിന്നും എം.ഡി.എം.എ കൊണ്ടുവന്നതെന്ന് മൊഴി നൽകിയത്. പല തവണ ഇയാൾ ബാംഗ്ലൂരിൽ നിന്നും എം.ഡി.എം.എ എത്തിച്ചതായി മൊഴി ലഭിച്ചിട്ടുണ്ട്. ബസ് മാർഗ്ഗം മുഹ്സിൻ കൊണ്ടു വന്നിരുന്ന എം.ഡി.എം.എ വിൽപ്പന നടത്തിയിരുന്നത് നജീബാണ്. പ്രതിയെ മഞ്ചേരി എൻ.ഡി.പി.എസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, MDMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL