SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.28 PM IST

ഗ്യാ​നേ​ഷ് ​കു​മാ​ർ ​മു​ഖ്യ തിരഞ്ഞെ​ടു​പ്പ് കമ്മിഷണർ

gyaneshkumar

ന്യൂ​ഡ​ൽ​ഹി​:​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് ​കു​മാ​റിനെ രാജ്യത്തിന്റെ 26-ാമത് മു​ഖ്യ​തിരഞ്ഞെടുപ്പ് ​ക​മ്മി​ഷ​ണ​റായി നിയമിച്ചു. നിയമനം രാഷ്‌ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചു. 2029​ ​ജ​നു​വ​രി​ 26​ ​വ​രെയാണ്​ ​കാ​ലാ​വ​ധി​.​ മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​ർ രാജീ​വ് ​കു​മാ​ർ​ ​ഇ​ന്ന് ​വി​ര​മി​ക്കും. ​ പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോദി,​ ​കേന്ദ്ര ആഭ്യന്തരമന്ത്രി​ അമി​ത് ഷാ, ​ ​ലോ​ക്‌​സ​ഭാ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി എന്നി​വ​ര​ട​ങ്ങി​യ​ ​സെ​ല​ക്ഷ​ൻ​ ​ക​മ്മി​റ്റി​ ​ഇ​ന്ന​ലെ​ ​യോഗം​ ​ചേ​ർ​ന്നിരുന്നു. ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കേന്ദ്രമന്ത്രിയെ സമിതിയിൽ ഉൾപ്പെടുത്തിയ നിയമനിർമ്മാണത്തിൽ രാഹുൽ വിയോജിപ്പ് രേഖപ്പെടുത്തി.

സുപ്രീംകോടതി നാളെ വിഷയം പരിഗണിക്കുന്ന സാഹചര്യത്തിൽ നിയമന തീരുമാനം മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്ര​ധാ​ന​മ​ന്ത്രി​യും​ ​ആഭ്യന്തരമ​ന്ത്രി​യും​ ​​ഗ്യാനേഷ് കുമാറിന്റെ പേര് ശുപാർശ ചെയ്യുകയായിരുന്നു. മണിക്കൂറുകൾക്കകം ഫയലിൽ രാഷ്‌ട്രപതി ഒപ്പിട്ടു. 1988​ ​ബാ​ച്ച് ​കേ​ര​ള​ ​കേ​ഡ​ർ​ ​ഐ.​എ.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. നാളെ ചുമതലയേൽക്കും. ആഭ്യന്തരമന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായിരിക്കെ, അയോദ്ധ്യ കേസിലെ രേഖകൾ സുപ്രീംകോടതിയിൽ എത്തിക്കാനുള്ള ചുമതല ഇദ്ദേഹത്തിനായിരുന്നു. ഈവർഷം അവസാനം ബീഹാർ നിയമസഭയിലേക്കും,​ അടുത്തവർഷം പശ്ചിമ ബംഗാൾ,​ അസാം,​ തമിഴ്നാട് നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഗ്യാനേഷ് കുമാറിന്റെ ഒഴിവിൽ 1989 ബാച്ച് ഹരിയാന കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ വിവേക് ജോഷിയെ നിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, GYANESH KUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360