ചവറ: തേവലക്കര ഗ്രാമപഞ്ചായത്ത് അരിനല്ലൂർ എട്ടാം വാർഡിൽ എം.എൽ.എ ആസ്തി വികസന ഫണ്ട് 2022-23 വിനിയോഗിച്ച് നിർമിച്ച അങ്കണവാടി കെട്ടിടത്തിൽ പഠനം ആരംഭിച്ചു.ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. തേവലക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം എസ്. സോമൻ, ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സജി അനിൽ, വാർഡ് അംഗങ്ങളായ അനസ് നാത്തയ്യത്ത്, രാധാമണി, എസ്. ഓമനക്കുട്ടൻപിളള, അൻസർ കാസിംപിള്ള, ജി അനിൽകുമാർ, ലളിതാ ഷാജി, ടി.എ. തങ്ങൾ, ജോൺസൺ, ഗോപകുമാർ, ജോസ്, സന്ധ്യ സത്യദാസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |