വെഞ്ഞാറമൂട്:കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വെഞ്ഞാറമൂട് മേഖലാ വാർഷിക സമ്മേളനം മാർച്ച് 1, 2 തീയതികളിൽ കോലിയക്കോട് ഗവ.യു.പി.എസിൽ നടക്കും.ഒന്നിന് വൈകിട്ട് 4ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിര കുളംജയൻ ഉദ്ഘാടനം ചെയ്യും.വൈസ് പ്രസിഡന്റ് ലേഖാകുമാരി അദ്ധ്യക്ഷത വഹിക്കും.ആർ.ജയകുമാർ സ്വാഗതം പറയും.എൻ.ജഗജീവൻ ക്ലാസ് നയിക്കും.2ന് രാവിലെ 10ന് നിർമ്മിത ബുദ്ധി പ്രതീക്ഷകളും ആശങ്കകളും എന്ന വിഷയത്തിൽ അരുൺരവി ശാസ്ത്ര സെമിനാർ അവതരിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |