വാഷിംഗ്ടൺ: ഒമ്പതുമാസത്തോളം നീണ്ട ബഹിരാകാശ വാസത്തിന് ശേഷം നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങിവരാൻ ഒരുങ്ങുന്നു, മാർച്ച് 16ന് ഇരുവരും ഭൂമിയിലേക്ക് മടങ്ങുമെന്ന് നാസ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. നിലവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ് ഇരുവരും. ബോയിംഗ് സ്റ്റാർലൈനറിൽ 10 ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ട ഇരുവരും കഴിഞ്ഞ ഒമ്പത് മാസമായി ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുകയാണ്, ജൂൺ 5ന് ക്രൂവേർഡ് ഫ്ല്ളൈറ്റ് ടെസ്റ്റിലാണ് സുനിതയും വിൽമോറും സ്പേസ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ തിരിച്ചുവരാനുള്ള ദൗത്യം പരാജയപ്പെട്ടതോടെ ബഹിരാകാശ നിലയത്തിൽ തുടരുകയാിരുന്നു.
മാർച്ച് 12, 13 തീയതികളിൽ നടത്താനിരിക്കുന്ന നാസയുടെ സ്പേസ് എക്സ് ക്രൂ - 10 മിഷന്റെ ഭാഗമായി 4 സഞ്ചാരികൾ നിലയത്തിൽ എത്തി ദിവസങ്ങൾക്ക് ശേഷം സുനിതയ്ക്കും വിൽമോറിനും മടങ്ങാനാകും. കാലാവസ്ഥ അടക്കമുള്ള ഘടകങ്ങൾ അനുകൂലമായാൽ മാർച്ച് 12 രാത്രി 11.48ന് (ഇന്ത്യൻ സമയം, 13ന് രാവിലെ 5.18) ഫ്ലോറിഡയിൽ നിന്ന് ഫാൽക്കൺ റോക്കറ്റിൽ ക്രൂ - 10 പേടകം വിക്ഷേപിക്കും. പേടകത്തിലെത്തുന്ന 4 സഞ്ചാരികൾക്കുവേണ്ട പരിശീലനവും നിർദ്ദേശങ്ങളും നൽകിയ ശേഷം മാർച്ച് 16ഓടെ സുനിതയ്ക്കും വിൽമോറിനും മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
നിലയത്തിൽ ഡോക്ക് ചെയ്തിട്ടുള്ള സ്‌പേസ് എക്സ് ക്രൂ - 9 മിഷൻ പേടകത്തിലായിരിക്കും സുനിതയും വിൽമോറും ഭൂമിയിൽ തിരിച്ചെത്തുക . ഈ പേടകം സെപ്തംബറിലാണ് നിലയത്തിൽ എത്തിയത്. നാസ സഞ്ചാരി നിക്ക് ഹേഗ്, റഷ്യയുടെ അലക്‌സാണ്ടർ ഗോർബുനോവ് എന്നിവരും മടക്കയാത്രയിൽ സുനിതയ്ക്കൊപ്പമുണ്ടാകും . ക്രൂ - 9 മിഷനിലൂടെയാണ് ഇരുവരും നിലയത്തിൽ എത്തിയത്. ഫെബ്രുവരിയിൽ ഇവർ തിരിച്ചെത്തുമെന്നാണ് ആദ്യം നിശ്ചയിച്ചത്. ഇപ്പോൾ നാലുപേരും ഒരുമിച്ച് മാർച്ച് 126ന് മടങ്ങും എന്നാണ് പുതിയ റിപ്പോർട്ടുകൾ,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |