SignIn
Kerala Kaumudi Online
Sunday, 31 May 2026 6.33 PM IST

തെരുവ് നായയ്ക്ക് പോലും രക്ഷയില്ല, യുവാവ് ലൈംഗിക ബന്ധത്തിലേർപ്പെട്ട്‌ സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപിച്ചു

READ ENGLISH VERSION

dog

ബംഗളൂരു: തെരുവ് നായയെ യുവാവ് ലൈംഗിക പീഡനത്തിനിരയാക്കി. ബംഗളൂരുവിലെ ജയനഗറിലാണ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. 23 വയസുള്ള ദിവസവേതന തൊഴിലാളിയാണ് നായയെ ഉപദ്രവിച്ചത്.


സംഭവ സ്ഥലത്തെത്തിയ പ്രാദേശിക മൃഗസംരക്ഷകയാണ് ഈ ദാരുണ സംഭവം ആദ്യം കണ്ടത്. നായ മുറിവേറ്റ് കിടക്കുകയായിരുന്നു. അതിന്റെ സ്വകാര്യ ഭാഗത്ത് പ്രതി മുറിവേൽപ്പിച്ചിരുന്നു. ഇതുകണ്ട്‌ ഉടൻ ഈ സ്ത്രീ ബഹളം വച്ചു. ശബ്ദം കേട്ട് പ്രദേശത്തെ മറ്റ് മൃഗസ്‌നേഹികൾ സ്ഥലത്തെത്തുകയും യുവാവിനെ പിടികൂടുകയുമായിരുന്നു.


പരിക്കേറ്റ തെരുവ് നായയ്ക്ക് ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകി. ശേഷം വിദഗ്ദ ചികിത്സയ്ക്കായി അയയ്ക്കുകയും ചെയ്തു. പ്രതിയെ ജയനഗർ പൊലീസിന് കൈമാറി. ഭാരതീയ ന്യായ സംഹിത (ബി എൻ എസ്) യുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരം അയാൾക്കെതിരെ കേസെടുത്തു.

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിലാണ് യുവാവ് ഇത്തരമൊരു കൃത്യം ചെയ്തത്. ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമല്ല. പ്രതി മുമ്പ് സമാനമായ പ്രവൃത്തികളിൽ ഏർപ്പെടുന്നത് താൻ കണ്ടിട്ടുണ്ടെന്ന് മൃഗസംരക്ഷക പറയുന്നു. എന്നാൽ അന്ന് ഇയാൾ ഓടി രക്ഷപ്പെട്ടു.


ഈ സംഭവം പ്രദേശവാസികളിലും മൃഗസ്‌നേഹികളിലും രോഷം ജനിപ്പിച്ചിട്ടുണ്ട്. പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. പരിക്കേറ്റ നായയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, STREET DOG, ATTACK, MAN, POLICE, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY