SignIn
Kerala Kaumudi Online
Monday, 25 May 2026 11.49 PM IST

ചാർജ് ചെയ്യുന്നതിനിടെ ഇലക്‌ട്രിക് ബൈക്കിന് തീപിടിച്ചു; പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു, പിതാവ് ഗുരുതരാവസ്ഥയിൽ

death

ചെന്നൈ: ചാർജ് ചെയ്യുന്നതിനിടെ ഇലക്‌ട്രിക്ക് ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ പിഞ്ച് കുഞ്ഞ് മരിച്ചു. ചെന്നൈയിലാണ് സംഭവം. തീ അണയ്‌ക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പൊള്ളലേറ്റത്. ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരണപ്പെട്ടത്.

മധുരവയൽ ഭാഗ്യലക്ഷ്‌മി നഗറിലെ അപ്പാർട്ട്‌മെന്റിൽ ഞായറാഴ്‌ച പുലർച്ചെയുണ്ടായ അപകടത്തിൽ ഗൗതമൻ (31), ഭാര്യ മഞ്ജു (28), ഒമ്പത് മാസം പ്രായമുള്ള പെൺകുഞ്ഞ് എന്നിവർക്കാണ് പരിക്കേറ്റത്. മഞ്ജു അപകടനില തരണം ചെയ്‌തു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ഗൗതമിന്റെ നില ഗുരുതരമാണ്.

രാത്രി ചാർജ് ചെയ്യാനിട്ട ബൈക്കിൽ നിന്ന് ഞായറാഴ്‌ച പുലർച്ചെ പുകയും രൂക്ഷഗന്ധവും ഉയരുകയായിരുന്നു. അയൽവാസികളാണ് ഇവരെ കിൽപോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. വാഹനം പൂർണമായും കത്തിനശിച്ചു. കേസെടുത്തിട്ടുണ്ടെന്നും സംഭവത്തെപ്പറ്റി അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, DEATH, ELECTRIC BIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360