SignIn
Kerala Kaumudi Online
Thursday, 02 July 2026 7.50 AM IST

റോഡിൽ വീണ മാങ്ങ പെറുക്കുന്നതിനിടെ സ്വിഫ്‌ട് ബസ് പാഞ്ഞുകയറി, മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

READ ENGLISH VERSION
ksrtc-bus

കോഴിക്കോട്: റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേയ്ക്ക് കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി അപകടം. കോഴിക്കോട് താമരശേരിയിൽ ഇന്നുരാവിലെ അഞ്ചുമണിയോടെയാണ് സംഭവം. ദേശീയപാത 766ൽ താമരശേരി അമ്പായത്തോട് ആണ് അപകടമുണ്ടായത്. ബസിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി സ്വിഫ്റ്റ് ഡീലക്‌സ് ബസാണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്ത് മാവിന്റെ കൊമ്പ് ഒടിഞ്ഞുവീണിരുന്നു. ഇതിലുണ്ടായിരുന്ന മാങ്ങ പെറുക്കുന്നതിനിടെയാണ് ആളുകൾക്കിടയിലേയ്ക്ക് ബസ് പാഞ്ഞുകയറിയത്. അമ്പായത്തോട് അറമുക്ക് ഗഫൂർ (53), കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബിഷ് (40), എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTCBUS, ACCIDENT, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA