
കൊച്ചി: കൊച്ചിൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ വെസ്റ്റ്, കേരള സ്റ്റീമർ ഏജന്റ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാൻഡന്റ് അശോക നന്ദിനി മൊഹന്തി ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ചേംബർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ്.പി.കാമത്ത് അദ്ധ്യക്ഷനായി. കേരള സ്റ്റീമർ ഏജന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വർഗീസ് ജോർജ്, പോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ പി.എച്ച്.ഒ ഡോ. ബഷീർ, ഇന്ത്യ സീട്രേഡ് മാനേജിംഗ് ഡയറക്ടർ സുധീർ നമ്പ്യാർ, റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ വെസ്റ്റ് മുൻ പ്രസിഡന്റുമായ പ്രകാശ് അയ്യർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
