SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.17 AM IST

ലോക നാടക ദിനാഘോഷം

arun

മൂവാറ്റുപുഴ: റിയൽ വ്യൂ ക്രിയേഷൻസിന്റെ ആഭിമുഖ്യത്തിൽ ലോക നാടക ദിനാഘോഷം സംഘടിപ്പിച്ചു. നാടക ദിനത്തിന്റെ ഭാഗമായി തൃക്കളത്തൂർ തോപ്പിൽ ഭാസി തിയേറ്ററിൽ മൂന്ന് ഏകപാത്ര നാടകങ്ങളും ലഘു നാടകങ്ങളും അവതരിപ്പിച്ചു. ചലച്ചിത്ര അക്കാഡമി അംഗം എൻ . അരുൺ ഉദ്ഘാടനം ചെയ്തു . സെക്രട്ടറി രതീഷ് അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത നാടക പ്രവർത്തകരായ ബേസിൽ പാമ , കെ.വി.ഗോപകുമാർ എന്നിവരെ ആദരിച്ചു . കെ.ജെ. മാർട്ടിൻ , കൃഷ്ണ പ്രഭാത് , ജിനേഷ് ഗംഗാധരൻ , പ്രശാന്ത് തൃക്കളത്തൂർ എന്നിവരുടെ നേതൃത്വത്തിലാണ് ലഘുനാടകങ്ങൾ അവതരിപ്പിച്ചത്. തുടർന്ന് നാടക ഗാനാലാപനവും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL