
തിരുവനന്തപുരം: സർവീസിൽ നിന്നും വിരമിച്ച കേരള എൻ.ജി.ഒ യൂണിയൻ സൗത്ത് ജില്ലാ കമ്മിറ്റി അംഗമായിരുന്ന ടി.സജിക്ക് യാത്രഅയപ്പ് നൽകി. നെടുമങ്ങാട് ടൗൺ എൽ.പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ട്രഷറർ വി.കെ.ഷീജ,വൈസ് പ്രസിഡന്റ് എസ്.ഗോപകുമാർ,സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്.സജീവ്കുമാർ,സൗത്ത് ജില്ലാ സെക്രട്ടറി പനവൂർ നാസർ,പ്രസിഡന്റ് ഷിനുറോബർട്ട്,സംസ്ഥാന കമ്മിറ്റിയംഗം മാത്യു എം.അലക്സ്,ജില്ലാ ഭാരവാഹികളായ ജി.ഉല്ലാസ് കുമാർ,കെ.ആർ.സുഭാഷ്,ജെ.ശ്രീമോൻ,കെ.ആർ.സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. നെടുമങ്ങാട് ഏരിയാ പ്രസിഡന്റ് എസ്.ബൈജു അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി വി.സന്തോഷ് കുമാർ സ്വാഗതവും ട്രഷറർ കൃഷ്ണജിത്ത് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
