SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.19 AM IST

മാനദണ്ഡങ്ങൾ അംഗീകരിക്കില്ല:കെ.ജി.ഒ.യു

തിരുവനന്തപുരം: ആശ്രിത നിയമനത്തിനുള്ള പുതുക്കിയ മാനദണ്ഡങ്ങൾ അംഗീകരിക്കില്ലെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ. ജീവനക്കാരൻ മരിക്കുമ്പോൾ മക്കൾക്ക് 13 വയസ് തികയണമെന്ന വിചിത്രവാദം അംഗീകരിക്കാനാവില്ല. കുടുംബ വാർഷിക വരുമാനം 8 ലക്ഷം എന്നതിനുപകരം വാർഷിക വരുമാനത്തിന് പരിധി ഒഴിവാക്കി ഭേദഗതി വരുത്തിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ്‌ കെ.സി.സുബ്രഹ്മണ്യനും ജനറൽ സെക്രട്ടറി വി.എം.ഷൈനും പ്രസ്താവനയിൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL