
തിരുവല്ല : സി.പി.എം തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറിയും ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ രമ്യ ബാലനെതിരെ മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് ഹൈമ സി പിള്ള ജാതി അധിക്ഷേപം നടത്തിയതായി പരാതി. ഈ മാസം 20ന് ഏരിയ കമ്മിറ്റി ഒാഫീസിൽ നടന്ന മഹിളാ അസോസിയേഷൻ യോഗത്തിലാണ് ജാതി അധിക്ഷേപം ഉണ്ടായത്. ഇതുസംബന്ധിച്ച് പാർട്ടി ഏരിയാ സെക്രട്ടറി ബിനിൽകുമാറിന് രേഖാമൂലവും ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനെ ഫോണിൽ വിളിച്ചും പരാതി നൽകിയിരുന്നു. സംഭവത്തിൽ പട്ടികജാതി ക്ഷേമസമിതിയും പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ട്. ഈ വിഷയം ചർച്ച ചെയ്യാനായി ജില്ലാ സെക്രട്ടറി രാജു എബ്രഹാമിന്റെ നേതൃത്വത്തിൽ ഏരിയ കമ്മിറ്റി ഓഫീസിൽ യോഗം വിളിച്ചുചേർത്ത് സമവായത്തിൽ പോകാൻ ആവശ്യപ്പെട്ടു. എന്നാൽ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പരാതി നൽകുമെന്നും രമ്യ ബാലൻ പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |