SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.19 AM IST

ഗ്രാമങ്ങൾ കീഴടക്കി കരിവണ്ടുകൾ

കല്ലറ: വേനൽ മഴയിൽ ഗ്രാമങ്ങൾ കീഴടക്കി കരിവണ്ടുകൾ.സന്ധ്യയാകുന്നതോടെ പറന്നെത്തുന്ന ഇവ ഭക്ഷണത്തിലടക്കം പൊഴിഞ്ഞു വീഴുന്നു.വേനൽമഴ തുടങ്ങിയതിന് ശേഷമാണ് ഇവയു‌ടെ ആക്രമണം രൂക്ഷമായത്. വീടുകളിലേക്കുള്ള നൂറുകണക്കിന് വണ്ടുകളുടെ ഇരച്ചുകയ​റ്റവും വീടുകൾക്കുള്ളിലുള്ള ഇവയുടെ രാത്രികാല സഞ്ചാരവും മനുഷ്യജീവിതം ദുസഹമാക്കുന്നു.റബറിന്റെ വീണു കിടക്കുന്ന വാടിയ തളിരിലകളാണ് വണ്ടുകളുടെ ഇഷ്ടഭക്ഷണം. റബർ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലാണ് ശല്യം കൂടുതൽ.

വെളിച്ചമാണ് വണ്ടുകൾക്ക് പ്രിയം. വെളിച്ചം കടക്കുന്നിടത്തെല്ലാം വണ്ടുകൾ കൂട്ടമായെത്തുന്നു.ചെവിയിൽ കയറുമെന്നതിനാൽ കിടന്നുറങ്ങുമ്പോൾ പോലും കുട്ടികളും മുതിർന്നവരുമടക്കം ചെവി മൂടേണ്ട അവസ്ഥയാണ്.

വണ്ടിന്റെ വിസർജ്യം തൊലിപ്പുറത്ത് ചൊറിച്ചിലും പൊള്ളലുമുണ്ടാക്കുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും മൂക്കടപ്പ്, തുമ്മൽ, അസഹ്യമായ കണ്ണു ചൊറിച്ചിലിനും ഇത് കാരണമാകും.

കീടനാശിനി കൊണ്ട് തുരത്താം

വണ്ടുകൾ കൂട്ടമായി കാണുന്ന ഭാഗത്ത് മണ്ണെണ്ണ സ്പ്രേ ചെയ്തായിരുന്നു ഇവയെ മുൻപ് നശിപ്പിച്ചിരുന്നത്. മണ്ണെണ്ണയുടെ രൂക്ഷ ഗന്ധം വീടുകളിൽ തങ്ങി നിൽക്കുമെന്നതിനാൽ പലരും ഇതിപ്പോൾ ഉപയോഗിക്കാറില്ല.നിലവിൽ വളം കീടനാശിനിക്കടകളിൽ കിട്ടുന്ന സെൻട്രി എന്ന കീടനാശിനി കൊണ്ട് ഫലപ്രദമായി നേരിടാമെന്ന് വണ്ട് ഭീഷണി മേഖലയിലുള്ളവർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL