1. മാസ്റ്റേഴ്സ്, പി.എച്ച്ഡി:- കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് എഡ്യുക്കേഷൻ & റിസർച്ചിൽ (ഐസറിൽ)കെമിക്കൽ സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ് വിഷയങ്ങളിൽ എം.എസ്സിക്കും വിവിധ പി.എച്ചഡി പ്രോഗ്രാമുകൾക്കും അപേക്ഷിക്കാം.മാസ്റ്റേഴ്സ് പ്രോഗ്രാമിന് മേയ് 14 വരെയും പി.എച്ച്ഡി പ്രോഗ്രാമുകൾക്ക് മേയ് 19 വരെയും അപേക്ഷിക്കാം.
2. കീം പരീക്ഷാ തീയതി പുതുക്കി:- 2025-26 അദ്ധ്യയന വർഷത്തെ എൻജിനിയറിംഗ്,ഫാർമസി കോഴ്സുകളിലേക്കുള്ള പരീക്ഷാ തീയതി, സമയം എന്നിവ പുതുക്കി. പരീക്ഷാ അഡ്മിറ്റ് കാർഡ് www.cee.kerala.gov.inൽ.
3.ബി.ഡെസ്, ബി.ബി.എ പൊതു പ്രവേശന പരീക്ഷ:- കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ഫുട്വെയർ ഡിസൈൻ & ഡെവലപ്മെന്റ് ഇൻസ്റ്റിട്യൂട്ടിൽ ബി.ഡെസ്, ബി.ബി.എ പ്രോഗ്രാമുകൾക്ക് 29 വരെ അപേക്ഷിക്കാം. www.fddiindia.com.
4. കുഫോസ് പി.ജി/ പി.എച്ച്ഡി:- കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ വിവിധ പി.ജി, പി.എച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് മേയ് 5 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് 0484 2275032, ഇ മെയിൽ: admissions@kufos.ac.in.
5. കാലിക്കറ്റ് പൊതുപ്രവേശന പരീക്ഷ:- കാലിക്കറ്റ് സർവകലാശാലയിലെ വിവിധ പി.ജി, ഇന്റഗ്രേറ്റഡ് പി.ജി കോഴ്സ് പ്രവേശനത്തിനായി നടത്തുന്ന പൊതുപ്രവേശന പരീക്ഷയ്ക്ക് (സി.യു- സി.ഇ.ടി) 25 വരെ അപേക്ഷിക്കാം. മേയ് 14, 15, 16 തീയതികളിലാണ് പരീക്ഷ. വെബ്സൈറ്റ്: https://uoc.ac.in/
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |