SignIn
Kerala Kaumudi Online
Monday, 25 May 2026 11.49 PM IST

അവൾ​ കർമ്മം ചെയ്തു,​ പിതാവിന്റെ രക്തക്കറ പുരണ്ട വസ്ത്രം ധരിച്ച്

e

ശ്രീനഗർ: പൂനെ നിവാസിയായ സന്തോഷ് ജഗ്ദലേയുടെ എല്ലാ സ്വപ്നങ്ങളും ചൊവ്വാഴ്ച കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ഒറ്റ നിമിഷം കൊണ്ടാണ് തോക്കിൻ മുനിയിൽ തകർന്നത്. ഇന്നലെ ജഗ്ദലേയുടെ മൃതദേഹം ജന്മനാടായ പൂനെയിൽ എത്തിച്ചപ്പോൾ കുടുംബത്തെ സമാധാനിപ്പിക്കാനാകാതെ ബന്ധുക്കൾ വിഷമിച്ചു. പിതാവിന്റെ രക്തക്കറ പുരണ്ട വസ്ത്രം ധരിച്ച്

അവൾ എത്തിയപ്പോൾ ആർക്കും കണ്ണീരടക്കാനായില്ല. ഭീകരർ വെടിവച്ചുവീഴ്ത്തിയപ്പോൾ ജഗ്ദലേ ധരിച്ച വസ്ത്രമിട്ടാണ് മകൾ അശ്വരി അന്ത്യകർമ്മങ്ങൾ ചെയ്തത്. ജഗ്ദലേയുടെ ചോരക്കറ ആ വസ്ത്രത്തിൽ നിറഞ്ഞുനിന്നു. കണ്ടുനിന്നവരുടെയുള്ളിലും.

ജഗ്ദലെ അശ്വരിക്കും ഭാര്യ പ്രഗതിക്കുമൊപ്പമാണ് അവധിക്കാലം ആഘോഷിക്കാൻ കാശ്മീരിലെത്തിയത്. ബാല്യകാല സുഹൃത്ത് കൗസ്തുഭ് ഗൺബോയും കുടുംബവും ഒപ്പമുണ്ടായിരുന്നു. ഇതേ ആക്രമണത്തിൽ കൗസ്തുഭും കൊല്ലപ്പെട്ടു.

ഇന്നലെ പുലർച്ചെയാണ് ജഗ്ദലെയുടെയും ഗൺബോടെയുടെയും മൃതദേഹങ്ങൾ പൂനെയിൽ എത്തിച്ചത്. ഇരുവരുടെയും അന്ത്യകർമങ്ങൾ നവി പേത്ത് പ്രദേശത്തെ വൈകുണ്ഠിലുള്ള വൈദ്യുത ശ്മശാനത്തിൽ നടന്നു. എൻ‌.സി.‌പി (എസ്‌.പി) മേധാവി ശരദ് പവാർ ജഗ്‌ദലെയുടെയും ഗൺബോടെയുടെയും വീടുകൾ സന്ദർശിച്ച് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. കുറ്റവാളികൾക്ക് കഠിന ശിക്ഷ നൽകണമെന്ന് കുടുംബം പവാറിനോട് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360