SignIn
Kerala Kaumudi Online
Sunday, 14 June 2026 4.02 AM IST

'ഹൃദയം നിലച്ചാലും മനുഷ്യശരീരത്തിലെ ഈ അവയവം പിന്നെയും പ്രവർത്തിക്കും', മരണശേഷം നടക്കുന്ന കാര്യങ്ങൾ ഇവയെന്ന് പഠനറിപ്പോർട്ട്

cardiac-arrest

മരണശേഷം നമുക്ക്‌ എന്ത് സംഭവിക്കുമെന്നത് ആദിമകാലം മുതൽ മനുഷ്യരെ കുഴക്കുന്ന ചോദ്യമാണ്. മരണത്തോടെ എല്ലാം അവസാനിച്ചുവെന്നും ഇനിയൊന്നുമില്ലെന്നും ഒരുവിഭാഗം പറയുമ്പോൾ ചിലർ മരണാനന്തര ജീവിതമുണ്ടെന്നും പുനർജന്മമുണ്ടെന്നുമൊക്കെ വിശ്വസിച്ചുപോരുന്നു. കാര്യമെന്തായാലും മരണശേഷമുള്ള കാര്യങ്ങൾ വിശ്വാസികൾക്കും ശാസ്‌ത്രലോകത്തിനും ഇന്നും കീറാമുട്ടിയാണ്. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്‌‌തതനുസരിച്ച് മരണശേഷം ഹൃദയം നിലച്ചാലും അൽപസമയം കൂടി ശരീരത്തിൽ ഒരവയവം പ്രവർത്തിക്കും. മസ്‌തിഷ്‌കമാണത്.

ജേണൽ റിസസിറ്റേഷൻ എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിൽ വന്ന ഗവേഷണ റിപ്പോർട്ടാണ് ഇത് തെളിയിക്കുന്നത്. എൻവൈയു ലാൻഗോൺ മെഡിക്കൽ സെന്ററിലെ ഡോ. സാം പാർണിയയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം നടന്നത്. അമേരിക്കയിലും ബ്രിട്ടണിലുമായി 53 രോഗികളെ പരിശോധിച്ചതിൽ നിന്നാണ് ഈ വിവരങ്ങൾ ശേഖരിച്ചത്. ഈ രാജ്യങ്ങളിലെ 25 ആശുപത്രികളിലെ ഹൃദയസ്‌തംഭന കേസുകളാണ് പഠിച്ചത്. പെട്ടെന്ന് ഹൃദയം നിന്നുപോകുന്ന അവസ്ഥയാണ് ഹൃദയസ്‌തംഭനം. ഇതുണ്ടായാൽ പരമാവധി 10 മിനുട്ടിനകം ഓക്‌സിജൻ ലഭിക്കാതെ തലച്ചോർ പ്രവർത്തനം അവസാനിപ്പിക്കും എന്നാണ് മുൻപ് ശാസ്‌ത്രജ്‌ഞർ വിശ്വസിച്ചിരുന്നത്. എന്നാൽ ഇതിന്ശേഷവും തലച്ചോർ പ്രവർത്തിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ജീവൻ രക്ഷിക്കാനായുള്ള ശ്രമത്തിനിടെയാണ് തലച്ചോർ പ്രവർത്തിച്ചിരുന്നതായി മനസിലാകുക.

40 ശതമാനത്തോളം രോഗികൾക്ക് അവർ ഓർമ്മിച്ചതെന്തെന്ന് പറയാനായി. ഈ സമയം അവർ ക്ളിനിക്കലി ഡെ‌ഡ് എന്ന അവസ്ഥയിലായിരുന്നു. ചിലർക്ക് ആ സമയത്ത് റൂമിൽ നടന്നതെന്തെന്നും മെഡിക്കൽ സ്റ്റാഫുകൾ സംസാരിച്ചതെന്തെന്നും മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ചിന്തയുടെയും ബോധത്തിന്റെയും ഭാഗങ്ങളിൽ ചലനം ഈ സമയം കണ്ടെത്തി. ഹൃദയസ്‌തംഭനമുണ്ടായി 35 മുതൽ 60 മിനുട്ടുകൾ വരെ ഇത്തരത്തിൽ മസ്‌തിഷ്‌ക ചലനങ്ങൾ ശ്രദ്ധയിൽപ്പെട്ടു. മസ്‌തിഷ്‌കം മുൻപ് കരുതിയതിനെക്കാൾ മരണത്തെ അതിജീവിക്കാൻ സാധിക്കുന്നതാണ് എന്നാണ് ഗവേഷകർ കരുതുന്നത്. ബോധം എപ്പോഴാണ് പൂർണമായി മറയുക എന്നതിൽ ഇക്കാര്യത്തിൽ ആരോഗ്യ വിദഗ്ദ്ധർ തമ്മിൽ ചർച്ചകൾ തുടരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BRAIN ACTIVITY, HEART STOPS, LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY