SignIn
Kerala Kaumudi Online
Sunday, 14 June 2026 1.20 AM IST

തള്ളവിരലിൽ ചന്ദ്രക്കലയുണ്ടോ? ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകരുത്

lunula

പലപ്പോഴും ആളുകൾ ആരോഗ്യപ്രശ്‌നങ്ങൾ തിരിച്ചറിയാൻ വൈകിപ്പോകാറുണ്ട്. എന്നാൽ, ആരോഗ്യം വഷളാകുന്നതിന്റെ തുടക്കത്തിൽ തന്നെ ശരീരം ലക്ഷണം കാണിച്ചു തുടങ്ങാറുണ്ടെന്നതാണ് സത്യം. അവ തിരിച്ചറിയാൻ കഴിയാത്തതാണ് പ്രധാന വെല്ലുവിളി.

കൈകാലുകളിലെ നഖങ്ങളിലൂടെ ആരോഗ്യ സ്ഥിതിയുടെ നിലവാരം നമുക്ക് മനസിലാക്കാൻ സാധിക്കും. നഖത്തിന്റെ ആരോഗ്യവും രോഗങ്ങളും തമ്മിൽ ബന്ധമുണ്ട്. തള്ളവിരലിലെ നഖത്തിന്റെ ചുവട്ടിൽ അർദ്ധവൃത്താകൃതിയിലുള്ള ഒരു വെളുത്ത അടയാളമുണ്ട്. ഇതിനെ ലൂണുല എന്നാണ് വിളിക്കുന്നത്. ലാറ്റിൻ ഭാഷയിൽ ഇതിന് ചെറിയ ചന്ദ്രൻ എന്നാണ് അർത്ഥം. ലൂണുലയുടെ വലിപ്പവും നിറവും നോക്കിയാൽ ഒരാളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കും.

എല്ലാ നഖങ്ങളിലും ചന്ദ്രക്കല തെളിഞ്ഞു കാണണമെന്നില്ല. എന്നാൽ, കൈയിലുള്ള ചന്ദ്രക്കല പെട്ടെന്ന് അപ്രത്യക്ഷമാവുകയാണെങ്കിൽ അത് വിളർച്ച, പോഷകാഹാരക്കുറവ്, തൈറോയ്‌ഡ് എന്നിവയുടെ ലക്ഷണമാകാം. ഈ അടയാളം ശാരീരികവും മാനസികവുമായ ഊർജസ്വലതയെ ആണ് സൂചിപ്പിക്കുന്നത്. ദഹനപ്രക്രിയയിൽ തകരാർ സംഭവിക്കുമ്പോഴും ഈ അടയാളം അപ്രത്യക്ഷമാകാം.

ചന്ദ്രക്കലയുടെ നിറം നീലയാകുന്നത് ശരീരത്തിലെ ഓക്‌സിജൻ കുറവിനെ സൂചിപ്പിക്കുന്നു. ചുവപ്പ് നിറമാണെങ്കിൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ സൂചനയാകാം. പോഷക സമൃദ്ധമായ ആഹാരത്തിലൂടെ ഈ പ്രശ്‌നങ്ങൾ തടയാൻ സാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH, LIFESTYLE HEALTH, HEALTH, HEALTHISUE, HEALTHTIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE