SignIn
Kerala Kaumudi Online
Tuesday, 16 June 2026 1.08 PM IST

കിലോയ്ക്ക് 120 രൂപ വരെ; കെെ നിറയെ സമ്പാദിക്കാൻ ഇതാണ് എളുപ്പവഴി

organic-yam

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നതും നാം പൊതുവെ ഉപയോഗിയ്ക്കുന്നതുമായ കിഴങ്ങ് വർഗങ്ങളിലൊന്നാണ് ചേന. ഇതിന്റെ തണ്ടും ഇലയുമെല്ലാം ഭക്ഷ്യ യോഗ്യമാണെന്ന് മാത്രമല്ല,​ ഇതിന് ഏറെ പോഷക ഗുണങ്ങളുമുണ്ട്. ചേനയിൽ അടങ്ങിയിട്ടുള്ള മിനറൽസും കാത്സ്യവും എല്ലുകളുടേയും പല്ലിന്റേയും വളർച്ചയ്ക്ക് സഹായിക്കുന്നു. പലരും വീട്ടിൽ ചേന നടാറുണ്ട്. ചേന കൃഷി ചെയ്യുന്നത് ഈ കാലത്ത് വളരെ ലാഭമാണെന്ന് പറയാം.

പരമ്പരാഗതമായി ചേന നടുന്നതിനുള്ള ഏറ്റവും നല്ല സമയം കുഭമാസത്തിലെ വെളുത്ത പക്കമാണ്. വേനൽ മഴ ലഭിച്ച ഭൂമി തണുത്തതിന് ശേഷം ചേന നടന്നതാണ് നല്ലത്. ചേന നടുന്നതിനുള്ള കുഴികൾ 24 സെ.മീ. അകലത്തിൽ 60×60×45 സെ. മീ അളവിൽ എടുക്കാം. വരികൾ തമ്മിലുള്ള അകലം 90 സെ.മീ ആണ്. ഇതനുസരിച്ച് 10 ചതുരശ്ര മീറ്ററിൽ 12 ചുവട് ലഭിക്കും.

ചേനയുടെ നടുഭാഗം ചൂഴെ്ന്നടുത്തതിനുശേഷം ചുറ്റുമുള്ള മുള ഒരെണ്ണമെങ്കിലും വരത്തക്കവിധം 500 ഗ്രാം മുതൽ പരമാവധി ഒരു കിലോ വരെ തൂക്കമുള്ള കഷ്ണങ്ങളാക്കി മുറിച്ച് ട്രൈക്കോഡെർമ /സ്യൂഡോമോണാസ്/ ബാസിലസ് സബ്ടിലസ് ലയിപ്പിച്ച ചാണകപ്പാലിൽ മുക്കി തണലത്ത് ഒരുദിവസം വച്ചശേഷം നടുക.

കുഴിയുടെ കാൽഭാഗം മണ്ണിട്ടശേഷം അതിന് മുകളിൽ ട്രൈക്കോഡെർമ /സ്യൂഡോമോണാസ്/ ബാസിലസ് സബ്ടിലസ് ചേർത്ത് സമ്പുഷ്ടീകരിച്ച ജെെവമോ ചാണകമോ ചേർത്തതിനുശേഷമാണ് നടീൽകഷണം വയ്‌ക്കേണ്ടത്. ചേന താഴേക്ക് വളരുന്നതിനാലാണ് ഇപ്രകാരം ചെയ്യുന്നത്. നട്ട ഉടനെ തന്നെ ഉണങ്ങിയ ചവർ അല്ലെങ്കിൽ പച്ചില കൊണ്ട് പുതയിടുക. കേരളത്തിൽ നിലവിൽ ചേനയ്ക്ക് കിലോയ്ക്ക് 50 രൂപ മുതൽ 120 രൂപ വരെ വിലയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AGRICULTURE, AGRICULTURE NEWS, PLANT, HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY