SignIn
Kerala Kaumudi Online
Tuesday, 21 April 2026 4.55 PM IST

ഊഹക്കച്ചവടക്കാരെ പറപ്പിച്ച് റിസർവ് ബാങ്ക്, ച​രി​ത്ര​ക്കു​തി​പ്പോ​ടെ തി​രി​ച്ചു​ക​യ​റി രൂ​പ​

Increase Font Size Decrease Font Size Print Page
rupee

കൊ​ച്ചി​:​ ​ഫോ​റെക്‌​സ് ​വി​പ​ണി​യി​ൽ​ ​ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രെ​ ​റി​സ​ർ​വ് ​ബാ​ങ്ക് ​ക​ടു​ത്ത​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ച​തോ​ടെ​ ​ഡോ​ള​റി​നെ​തി​രെ​ ​രൂ​പ​ ​ഇ​ന്ന​ലെ​ ​ച​രി​ത്ര​മു​ന്നേ​റ്റം​ ​കാ​ഴ്ച​വ​ച്ചു.​ ​രൂ​പ​യു​ടെ​ ​മൂ​ല്യ​ത്ത​ക​ർ​ച്ച​ ​ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി​ ​ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​രു​ടെ​ ​ആ​ർ​ബി​ട്രേ​ജ് ​വ്യാ​പാ​രം​ ​റി​സ​ർ​വ് ​ബാ​ങ്ക് ​നി​രോ​ധി​ച്ച​താ​ണ് ​ഗു​ണ​മാ​യ​ത്.​ ​
ഇ​തോ​ടൊ​പ്പം​ ​ബാ​ങ്കു​ക​ളു​ടെ​ ​ദീ​ർ​ഘ​ ​കാ​ല​ ​പൊ​സി​ഷ​നു​ക​ൾ​ ​വെ​ട്ടി​ച്ചു​രു​ക്കി.​ ​ഒ​രു​ ​വ്യാ​പാ​ര​ ​ദി​ന​ത്തി​ൽ​ ​രൂ​പ​യു​ടെ​ ​മൂ​ല്യ​ത്തി​ലു​ണ്ടാ​കു​ന്ന​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​വ​ർ​ദ്ധ​ന​ക​ളി​ലൊ​ന്നാ​ണ് ​ഇ​ന്ന​ല​ത്തെ​ ​മു​ന്നേ​റ്റം.
പ​ശ്ചി​മേ​ഷ്യ​യി​ലെ​ ​യു​ദ്ധം​ ​തീ​രു​ന്ന​തി​ന് ​സാ​ദ്ധ്യ​ത​ ​മ​ങ്ങി​യ​തോ​ടെ​ ​ആ​ഗോ​ള​ ​സാ​മ്പ​ത്തി​ക​ ​ലോ​കം​ ​വീ​ണ്ടും​ ​മു​ൾ​മു​ന​യി​ലാ​യി.​ ​ഇ​റാ​നെ​ ​പൂ​ർ​ണ​മാ​യും​ ​ത​ക​ർ​ത്തു​വെ​ന്ന് ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പ് ​അ​വ​കാ​ശ​പ്പെ​ട്ട​തി​ന് ​പി​ന്നാ​ലെ​ ​ഇ​റാ​ൻ​ ​ഗ​ൾ​ഫി​ലെ​ ​അ​മേ​രി​ക്ക​ൻ​ ​സേ​നാ​ ​താ​വ​ള​ങ്ങ​ൾ​ക്ക് ​നേ​രെ​ ​ശ​ക്ത​മാ​യി​ ​മി​സൈ​ൽ​ ​ആ​ക്ര​മ​ണം​ ​ന​ട​ത്തി.​ ​അ​മേ​രി​ക്ക​ ​പൂ​ർ​ണ​മാ​യും​ ​കീ​ഴ​ട​ങ്ങാ​തെ​ ​യു​ദ്ധം​ ​നി​റു​ത്തി​ല്ലെ​ന്നാ​ണ് ​ഇ​റാ​ൻ​ ​വ്യ​ക്ത​മാ​ക്കി​യ​ത്.​ ​
ഇ​തോ​ടെ​ ​രാ​ജ്യാ​ന്ത​ര​ ​വി​പ​ണി​യി​ൽ​ ​ക്രൂ​ഡോ​യി​ൽ​ ​വി​ല​ ​ഏ​ഴ് ​ശ​ത​മാ​നം​ ​ഉ​യ​ർ​ന്ന് ​ബാ​ര​ലി​ന് 108​ ​ഡോ​ള​റി​ലേ​ക്ക് ​മ​ട​ങ്ങി​യെ​ത്തി.​ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള​ ​വി​പ​ണി​ക​ളും​ ​ക​ടു​ത്ത​ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​യി.

ഇടിഞ്ഞത് 10%

ഇന്നലെ ഒരവസരത്തിൽ രൂപ രണ്ട് ശതമാനത്തിലധികം മൂല്യ വർദ്ധനയോടെ 92.87 വരെ ഉയർന്നു.വ്യാപാരാന്ത്യത്തിൽ രൂപ 156 പൈസ നേട്ടവുമായി 93.14ൽ എത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച നാണയമായി രൂപ മാറിയിരുന്നു. ആഗോള ഫണ്ടുകൾ ഫോറക്‌സ് ഡെറിവേറ്റീവ് വ്യാപാരത്തിൽ ഊഹക്കച്ചവടം ശക്തമാക്കിയതാണ് രൂപയ്ക്ക് കനത്ത തിരിച്ചടി സൃഷ്ടിച്ചത്. 2026 സാമ്പത്തിക വർഷത്തിൽ രൂപയുടെ മൂല്യത്തിൽ പത്ത് ശതമാനം ഇടിവാണുണ്ടായത്.

വെല്ലുവിളി

ഉയർന്ന ക്രൂഡോയിൽ വില

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ

തകർന്നടിഞ്ഞ് സ്വർണ വില

യുദ്ധം തീരുമെന്ന പ്രതീക്ഷയിൽ കത്തിക്കയറിയ സ്വർണ വില ഇന്നലെ തിരിച്ചിറങ്ങി. സിംഗപ്പൂർ എക്‌സ്‌ചേഞ്ചിൽ സ്വർണ വില ഔൺസിന് 138 ഡോളർ ഇടിഞ്ഞ് 4,620 ഡോളറിലെത്തി. കേരളത്തിൽ പവൻ വില രണ്ട് തവണയായി 2,920 രൂപ ഇടിഞ്ഞ് 1,09,240 രൂപയിലെത്തി. യുദ്ധം തുടങ്ങിയതിന് ശേഷം സ്വർണ വിലയിൽ കനത്ത ചാഞ്ചാട്ടമാണ്. യുദ്ധം അനിശ്ചിതമായി നീണ്ടാൽ ലോകമെമ്പാടും നാണയപ്പെരുപ്പം രൂക്ഷമാകുമെന്ന ആശങ്കയാണ് വിലയിടിവ് രൂക്ഷമാക്കുന്നത്. വിലക്കയറ്റം ശക്തമാണെങ്കിൽ ഫെഡറൽ റിസർവ് അടക്കമുള്ള കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് കുറയ്ക്കാനുള്ള സാദ്ധ്യത മങ്ങുകയാണ്. യു.എസ് ബോണ്ടുകൾ, ഡോളർ എന്നിവ ശക്തിയാർജിച്ചതിനാൽ നിക്ഷേപകർ സ്വർണം വലിയ തോതിൽ വിറ്റുമാറി.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.