
എത്ര തന്നെ വൃത്തിയാക്കിയാലും വീടുകളിലെ സ്ഥിരം ശല്യക്കാരാണ് ഈച്ചകൾ. രോഗങ്ങൾ പരത്തുന്ന ഇവയെ സൂക്ഷിക്കണം. വെള്ളത്തിലൂടെയും ആഹാര പദാർത്ഥങ്ങളിലൂടെയും പകരുന്ന വിവിധയിനം രോഗങ്ങളുടെ അണുക്കളെ വ്യാപിപ്പിക്കുന്നതിൽ വലിയ പങ്ക് ഈച്ചകൾക്കുണ്ട്.
വയറിളക്കം , പിള്ളവാതം,ടൈഫോയ്ഡ്, അതിസാരം, കോളറ,വയറുകടി ,മഞ്ഞപ്പിത്തം തുടങ്ങിയവയുടെ രോഗാണുക്കൾ, ചില വിരകളുടെ മുട്ടകൾ എന്നിവ ഈച്ചകൾ വഴിയാണ് വ്യാപിക്കുന്നത്. ഈച്ചകളുടെ സാന്നിദ്ധ്യം, ആ സ്ഥലത്തെ മോശപ്പെട്ട മാലിന്യ സംസ്കരണത്തെയും ജനങ്ങളുടെ ശുചിത്വ രാഹിത്യത്തെയും ആണ് സൂചിപ്പിക്കുന്നത്. ഒന്ന് ശ്രദ്ധിച്ചാൽ ഇവയെ തുരത്താം. ചിലർ ഈച്ചകളെ അകറ്റാൻ രാസവസ്തുക്കൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് വീട്ടിലെ കുട്ടികൾക്കും വളർത്തുമൃഗങ്ങൾക്കും ദോഷമാണ്. പ്രകൃതിദത്തമായ രീതിയിൽ എങ്ങനെ ഈച്ചയെ അകറ്റാമെന്ന് നോക്കിയാലോ?
വിനാഗിരി
ഒരു ചെറിയ പാത്രത്തിൽ അൽപം ആപ്പിൾ വിനാഗിരി എടുക്കുക. ഇതിലേക്ക് ഒരു തുള്ളി ഡിഷ് വാഷിംഗ് ലിക്വിഡ് ചേർക്കാം. ഈ പാത്രം ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് അടച്ച് ഈച്ചകൾക്ക് കടക്കാൻ കഴിയുന്നത്ര ചെറിയ ദ്വാരങ്ങൾ ഇടുക. വിനാഗിരിയുടെ ഗന്ധം കാരണം ഈച്ചകൾ ദ്വാരം വഴി അകത്ത് കടക്കുകയും ഡിഷ് ലിക്വിഡ് കാരണം ലായനിയിൽ കുടുങ്ങുകയും ചെയ്യുന്നു.
കർപ്പൂരവും തുളസിയും
അടുക്കളയിലും മറ്റ് മുറികളിലും കർപ്പൂരം കത്തിക്കുന്നത് ഈച്ചകളെ അകറ്റാൻ സഹായിക്കും. അതുപോലെ ജനലുകൾക്കരികിലോ വാതിലുകൾക്കരികിലോ തുളസിയില വയ്ക്കുന്നത് ഈച്ചകളെ വീടിനകത്തേക്ക് പ്രവേശിക്കുന്നത് തടയാൻ സഹായിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |