SignIn
Kerala Kaumudi Online
Wednesday, 21 October 2026 2.23 PM IST

ഒരേസമയം രണ്ട് പേരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് ഭാര്യ: പോൺ സൈറ്റിലൂടെ വീഡിയോ കണ്ട് ഭർത്താവ്

cheating

തന്റെ ഭാര്യ മറ്റ് രണ്ട് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ പോൺ സൈറ്റിലൂടെ കാണേണ്ടി വന്ന്, എന്ത് ചെയ്യണമെന്നറിയാതെ ഭർത്താവ്. 'ദ സൺ' എന്ന ബ്രിട്ടീഷ് ഓൺലൈൻ പത്രത്തിന്റെ 'ഡിയർ ഡ്രെയ്‌ഡ്രി' എന്ന പംക്തിയിലാണ് ഇക്കാര്യത്തെ കുറിച്ച് താൻ എന്താണ് ചെയ്യേണ്ടതെന്ന് ഭർത്താവ് എഴുതി ചോദിച്ചിരിക്കുന്നത്. തന്റെയും ഭാര്യയുടെയും ലൈംഗിക ജീവിതം ഏറെ നാളുകളായി നല്ല രീതിയിലല്ല പോകുന്നതെന്നും പേര് വെളിപ്പെടുത്താതെ ഈ ചെറുപ്പക്കാരൻ പറയുന്നു.

'ഞങ്ങളുടെ വിവാഹം കഴിയും മുൻപ് എന്റെ ഭാര്യ പല പുരുഷന്മാരുമായി ബന്ധപ്പെട്ടിരുന്നു. അവൾ അക്കാര്യത്തിൽ അൽപ്പം 'വൈൽഡ്' ആയിരുന്നു. വീഡിയോയെ കുറിച്ച് ഞാൻ അവളോട് ചോദിച്ചിരുന്നു. എന്നാൽ വിവാഹം ചെയ്യും മുൻപ്, 'കാഷ്വൽ' ആയി നടന്ന ഒരു ത്രീസം ആണ് അതെന്നു അവൾ എന്നോട് തുറന്നു സമ്മതിച്ചു.' യുവാവ് വ്യക്തമാക്കി.

'ഏറെ നാളുകളായി നമ്മുടെ ലൈംഗിക കാര്യങ്ങൾ നല്ല നിലയിലല്ല പോകുന്നത്. അത് പരിഹരിക്കാനായി ഞാൻ അവൾക്ക് ലോംഷെറിയും ഡിൽഡോയും വാങ്ങി നൽകിയിരുന്നു. എന്നാൽ എന്നിട്ടും അക്കാര്യങ്ങളിൽ അവൾ വലിയ താത്പര്യം കാണിച്ചില്ല. എന്നെ ഇത് വല്ലാതെ ആശങ്കയിലാക്കുന്നു.' ചെറുപ്പക്കാരൻ പറയുന്നു.

ഭാര്യ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഒരു പുരുഷനെ അവൾക്ക് അറിയാമായിരുന്നെന്നും എന്നാൽ മറ്റെയാളെ അന്ന് രാത്രി മാത്രമാണ് കണ്ടുമുട്ടിയതെന്നും ഭാര്യ പറഞ്ഞതായി യുവാവ് വെളിപ്പെടുത്തി. ഇത് ഭാര്യയുടെ സ്വഭാവത്തെ കുറിച്ച് തനിക്ക് ആശങ്ക ഉണ്ടാക്കുന്നുവെന്നും യുവാവ് പറയുന്നു എന്നാൽ ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഭാര്യ സത്യസന്ധ ആയിരിക്കുന്നതാണ് ഏറ്റവും വലിയ കാര്യമെന്നുമാണ് 'ഡ്രെയ്‌ഡ്രി' യുവാവിന്റെ ചോദ്യത്തോട് പ്രതികരിച്ചിരിക്കുന്നത്.

ഭാര്യ മുൻകാലങ്ങളിൽ വഴിവിട്ട രീതിയിൽ ഓരോ കാര്യങ്ങൾ ചെയ്തുകൂട്ടിയതും നിരവധി പുരുഷന്മാരുമായി ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെട്ടതും നടന്നു കഴിഞ്ഞ കാര്യമാണെന്നും ഇപ്പോൾ അതേകുറിച്ച് വിഷമിക്കേണ്ടതില്ലെന്നും ഉത്തരത്തിലുണ്ട്. ലൈംഗിക ജീവിതത്തെ കുറിച്ച് തത്ക്കാലം ആശങ്കപ്പെടേണ്ടെന്നും 'ഡ്രെയ്‌ഡ്രി' യുവാവിനെ ഉപദേശിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH, LIFESTYLE HEALTH, BRITAIN, SEX LIFE, HEALTH, HUSBAND AND WIFE, LIFESTYLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE