SignIn
Kerala Kaumudi Online
Monday, 05 October 2026 12.19 AM IST

എസ്.എസ്.എൽ.സി ഫലമറിയാൻ കൈറ്റ് പോർട്ടലും മൊബൈൽ ആപ്പും

തിരുവനന്തപുരം: എസ്.എസ്.എൽ.സി ഫലമറിയാൻ കൈറ്റിന്റെ www.result.kite.kerala.gov.in പോർട്ടലും 'സഫലം 2020 ' മൊബൈൽ ആപ്പും സജ്ജമായതായി കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് അറിയിച്ചു. ചൊവ്വാഴ്‌ചയാണ് ഫലപ്രഖ്യാപനം.

വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ, വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും 'റിസൾട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും 'Saphalam 2020' എന്നു നൽകി ആപ്പ് ഡൗൺലോഡ് ചെയ്യാം. കൊവിഡ് പശ്ചാത്തലത്തിൽ കുട്ടികളെ എളുപ്പം ഫലം അറിയിക്കാനായി സ്‌കൂളുകളുടെ 'സമ്പൂർണ' ലോഗിനുകളിലും അതത് സ്‌കൂളുകളുടെ ഫലമെത്തിക്കുന്ന സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSLC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA