മുംബയ്: കൊവിഡ് ഭേദമായ ആൾ ഹൃദയാഘാതത്തെ തുടർന്ന് മുംബയിൽ മരിച്ചു. തിരുവനന്തപുരം ചാലക്കുഴി പൂവത്തൂർ കയ്യാലയ്ക്കകത്തു വീട്ടിൽ സാജൻ ജെ.ജോർജ് (49) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. വ്യോമസേനയിൽ റിട്ട. ഫ്ളൈറ്റ് ലഫ്റ്റനന്റ് ആയിരുന്നു. ഇന്നലെ പുലർച്ചെ 2.30 നായിരുന്നു അന്ത്യം. നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും അവസാന പരിശോധനാഫലം നെഗറ്റീവായിരുന്നു. തുടർന്ന് ന്യൂമോണിയ ബാധിക്കുകയായിരുന്നു. മുംബയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ആശിഷ് ഇ. ജോർജ് (ആശ). മക്കൾ: ധ്യാൻ, ജോഷ്, ഈഥൻ. പിതാവ്: കെ.കെ. ജോർജ് (റിട്ട. വി.എസ്.എസ്.സി). മാതാവ്: ഡെയ്സി സാറാ ജോർജ് (റിട്ട. അദ്ധ്യാപിക, ലയോള സ്കൂൾ തിരുവനന്തപുരം).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |