SignIn
Kerala Kaumudi Online
Friday, 22 May 2026 10.03 AM IST

"പിണറായിയെ താരതമ്യം ചെയ്യാൻ കഴിയുന്നത് നരേന്ദ്രമോദിയോട് മാത്രമാണ്, ഉമ്മൻചാണ്ടിയുമായി താരതമ്യം ചെയ്യാനുള്ള അർഹതയില്ല": ഷിബു ബേബി ജോൺ

pinarayi

മുഖ്യമന്ത്രി പിണറായി വിജയനെ താരതമ്യം ചെയ്യാൻ കഴിയുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മാത്രമാണെന്ന് ആർ എസ് പി നേതാവ് ഷിബു ബേബി ജോൺ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനമുന്നയിച്ചത്. തന്നെ ഉമ്മൻചാണ്ടിയുമായി താരതമ്യം ചെയ്യാൻ മാദ്ധ്യമങ്ങൾ ശ്രമിക്കുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞതിന് മറുപടിയായാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.

"പിണറായി വിജയനെ ആരെങ്കിലുമായി താരതമ്യം ചെയ്യാൻ കഴിയുമെങ്കിൽ അത് നരേന്ദ്രമോദിയോട് മാത്രമാണ്. ഏകാധിപത്യ ശൈലിയിലും ജനാധിപത്യ വിരുദ്ധതയിലും സ്വജനപക്ഷപാതിത്വത്തിലും ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ മനസിലാക്കി പരിഹാരം കാണാനുള്ള പ്രാപ്തി ഇല്ലായ്മയും പി ആർ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ കണ്ണിൽ മണ്ണിടുന്നതിലുള്ള കേമത്തരത്തിലും ഇവർ തുല്യരാണ്"-അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തന്നെ ഉമ്മൻചാണ്ടിയുമായി താരതമ്യം ചെയ്യാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്ന് പിണറായി വിജയൻ കഴിഞ്ഞ ദിവസം പരിഹസിച്ചു കൊണ്ട് ആക്രോശിക്കുന്നത് കണ്ടു. ഞാനും അതിനെ വളരെ അത്ഭുതത്തോടെയാണ് കാണുന്നത്. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ തീർച്ചയായും അത് ഉമ്മൻചാണ്ടിയെന്ന ജനകീയ നേതാവിനോട് ചെയ്യുന്ന അനീതിയാണ്.

പിണറായി വിജയനും ഉമ്മൻചാണ്ടിയും വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്നവരാണ്.

ജനങ്ങൾക്കിടയിൽ ജീവിക്കുന്ന ജനകീയ നേതാവാണ് ഉമ്മൻചാണ്ടിയെങ്കിൽ ജനങ്ങളിൽ നിന്നും അകന്നുകഴിയുന്ന ഒറ്റപ്പെട്ട തുരുത്താണ് പിണറായി വിജയൻ.

സഹാനുഭൂതിയുടെയും മാനുഷികമൂല്യങ്ങളുടെയും ഉത്തമ ഉദാഹരണമാണ് ഉമ്മൻചാണ്ടിയെങ്കിൽ പകയുടെയും പ്രതികാരത്തിൻ്റെയും വ്യക്തി വിദ്വാഷത്തിൻ്റെയും ക്രൗര്യമുഖമാണ് പിണറായി വിജയൻ.

അസാധാരണമായ ഗ്രാഹ്യശേഷിയും അസാമാന്യമായ വികസന കാഴ്ചപ്പാടുകളും അത് നടപ്പിലാക്കാനുള്ള ആർജവവുമുള്ള മുഖ്യമന്ത്രിയുമായിരുന്നു ഉമ്മൻചാണ്ടിയെങ്കിൽ ഒരു വാർത്താ അവതാരകനെ പോലെ മറ്റാരോ എഴുതി കൊടുക്കുന്നത് വള്ളിപുള്ളി വിസർഗം വിടാതെ വായിക്കുക മാത്രം ചെയ്യുന്ന തികഞ്ഞ പരാജയമായ ഭരണാധികാരിയാണ് പിണറായി വിജയൻ.

ഉമ്മൻചാണ്ടിയെന്ന നേതാവിൻ്റെ, ഭരണാധികാരിയുടെ മഹത്വം ജനങ്ങൾ തിരിച്ചറിയുന്ന അവസരമാണിത്.

പിണറായി വിജയനെ ആരെങ്കിലുമായി താരതമ്യം ചെയ്യാൻ കഴിയുമെങ്കിൽ അത് നരേന്ദ്ര മോദിയോട് മാത്രമാണ്. ഏകാധിപത്യ ശൈലിയിലും ജനാധിപത്യ വിരുദ്ധതയിലും സ്വജനപക്ഷപാതിത്വത്തിലും ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ മനസിലാക്കി പരിഹാരം കാണാനുള്ള പ്രാപ്തി ഇല്ലായ്മയും പി ആർ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ കണ്ണിൽ മണ്ണിടുന്നതിലുള്ള കേമത്തരത്തിലും ഇവർ തുല്യരാണ്. അല്ലാതെ ഉമ്മൻചാണ്ടിയെന്ന ജനനേതാവുമായി താരതമ്യം ചെയ്യാനുള്ള ഒരു അർഹതയും പിണറായി വിജയനില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SHIBU BABY JHON, FACEBOOK POST, SOCIAL MEDIA, CM PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA