SignIn
Kerala Kaumudi Online
Tuesday, 30 June 2026 7.29 PM IST

കൊവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം: സർക്കാരിന്റെ പിടിപ്പുകേട്, ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ സുരേന്ദ്രൻ

k-surendran

കൊല്ലം: ആറന്മുളയിൽ കൊവിഡ് പോസിറ്റീവായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചത് സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സംഭവത്തിൽ ആരോഗ്യവകുപ്പിന് വൻവീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം കൊല്ലത്ത് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് അർദ്ധരാത്രി കൊവിഡ് ബാധിതയായ യുവതിയെ ആശുപത്രിയിലേക്ക് അയച്ചത്. രോഗികൾക്കൊപ്പം ഒരു ആരോഗ്യപ്രവർത്തക ഉണ്ടായിരിക്കണമെന്ന് നിർബന്ധമായിട്ട് പോലും ക്രിമിനൽ പശ്ചാത്തലമുള്ള ആംബുലൻസ് ഡ്രൈവറുടെ കൂടെ രാത്രി 12 മണിക്ക് രണ്ട് യുവതികളെ അയച്ചത് ആരോഗ്യവകുപ്പിന്റെ മനുഷ്യത്വമില്ലായ്മയാണ്.

ആരോഗ്യവകുപ്പിൽ എല്ലാ ചട്ടങ്ങളും ലംഘിച്ച് പാർട്ടിക്കാരെ തിരുകി കയറ്റിയ മന്ത്രി ശൈലജയാണ് ഈ സംഭവത്തിന് പ്രധാന ഉത്തരവാദി. ലോകത്ത് ഒരിടത്തും കേട്ടുകേൾവിയില്ലാത്ത കാര്യമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇതാണ് സംസ്ഥാന സർക്കാരിന്റെ കൊവിഡ് രോഗികളോടുള്ള കരുതലെന്നും സുരേന്ദ്രൻ പറഞ്ഞു. വൈകുന്നേരത്തെ തളളൽ അല്ലാതെ കൊവിഡ് പ്രതിരോധത്തിനായി ഈ സർക്കാർ ഒന്നും ചെയ്യുന്നില്ല.

കർണാടകത്തിൽ മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നടപടി തുടങ്ങിയതോടെ മയക്കുമരുന്ന് മാഫിയക്ക് കേരളം സുരക്ഷിത കേന്ദ്രമായി മാറിയിരിക്കുകയാണ്. ആറ്റിങ്ങലിൽ 500 കിലോ ലഹരിമരുന്ന് പിടിച്ചത് ഇതിൻ്റെ ഉദ്ദാഹരണമാണ്. കേരളത്തിലെ പല സ്ഥലങ്ങളിലേക്കും എത്തിക്കാനുള്ള കഞ്ചാവും മയക്കുമരുന്നുമാണിതെന്നാണ് പൊലീസ് പറയുന്നത്. കർണാടകയിൽ അറസ്റ്റിലായ ബിനീഷ് കൊടിയേരിയുടെ സുഹൃത്ത് അനൂപ് മുഹമ്മദ് ഉൾപ്പെടെയുള്ള മലയാളികൾ നടത്തുന്ന മയക്കുമരുന്ന് റാക്കറ്റിനെതിരെ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COVID PATIENT, MOLESTED, AMBULANCE, DRIVER, K SURENDRAN, AGAINST, GOVERNMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA