തിരുവനന്തപുരം: വർക്കല ചേന്നൻകോട് ഒറ്റൂരിൽ വയോധികർ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ. ചേന്നൻകോട് സ്വദേശി സുകുമാരൻ (92), ഓമന (85) എന്നിവരാണ് മരിച്ചത്. ഓമനയുടെ ഭർത്താവിന്റെ സഹോദരനാണ് സുകുമാരൻ.
ഉച്ചയ്ക്ക് ഒന്നരമണിയോടെ വീടിനുള്ളിൽ നിന്നും പുക വരുന്നതുകണ്ട് സമീപവാസികൾ നോക്കുമ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഉടൻതന്നെ ഫയർഫോഴ്സിനെയും കല്ലമ്പലം പൊലീസിനെയും വിവരം അറിയിച്ചു. മണ്ണെണ്ണ പോലുളള ദ്രാവകം കാരണമാണ് തീപിടിത്തമുണ്ടായത്. ഓമനയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |