SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.11 PM IST

കൊവിഡ് കേസുകൾ 7631

Increase Font Size Decrease Font Size Print Page

covid-

തിരുവനന്തപുരം : സംസ്ഥാനത്ത് 7,631 പേർ കൂടി കൊവിഡ് ബാധിതരായി. 6,685 പേർ സമ്പർക്കരോഗികളാണ്. 723 പേരുടെ ഉറവിടം വ്യക്തമല്ല. 63 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,404 സാമ്പിളുകളാണ് പരിശോധിച്ചത്. 22 മരണങ്ങളും റിപ്പോർട്ടു ചെയ്തു. മലപ്പുറത്താണ് ഏറ്റവും കൂടുതൽ കേസുകൾ. ജില്ലയിൽ 1,399 പേരാണ് ഇന്നലെ രോഗബാധിതരായത്. കോഴിക്കോട് 976, തൃശൂർ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം 514, കണ്ണൂർ 462, ആലപ്പുഴ 385, പാലക്കാട് 342, കാസർകോട് 251, പത്തനംതിട്ട 179, ഇടുക്കി 162, വയനാട് 144. ചികിത്സയിലായിരുന്ന 8410പേർ രോഗമുക്തരായി. വിവിധ ജില്ലകളിലായി 2,80,236 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,55,696 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 24,540 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

TAGS: COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY