SignIn
Kerala Kaumudi Online
Tuesday, 15 September 2026 4.20 AM IST

സംസ്ഥാനത്ത് ഇന്നലെ 7482 കൊവിഡ് രോഗികൾ

covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 7482 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6448 പേർ സമ്പർക്കരോഗികളാണ്. 844പേരുടെ ഉറവിടം വ്യക്തമല്ല. 67 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 23 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 7593 പേർ രോഗമുക്തരായി.

24 മണിക്കൂറിനിടെ 56,093 സാമ്പിളുകൾ പരിശോധിച്ചു. കോഴിക്കോടാണ് ഇന്നലെ കൂടുതൽ രോഗബാധിതർ. ജില്ലയിൽ 932 കേസുകൾ റിപ്പോർട്ട് ചെയ്തു. എറണാകുളം 929, മലപ്പുറം 897, തൃശൂർ 847, തിരുവനന്തപുരം 838, ആലപ്പുഴ 837, കൊല്ലം 481, പാലക്കാട് 465, കണ്ണൂർ 377, കോട്ടയം 332, കാസർകോട് 216, പത്തനംതിട്ട 195, വയനാട് 71, ഇടുക്കി 65 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ സ്ഥിതി. വിവിധ ജില്ലകളിലായി 2,80,926 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,57,733 പേർ വീട്/ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 23,193 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

 ആകെ രോഗികൾ 3,69,329

 ചികിത്സയിലുള്ളവർ 93,291

 രോഗമുക്തർ 2,74,675

 ആകെ മരണം 1255

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA