SignIn
Kerala Kaumudi Online
Wednesday, 12 August 2026 4.10 PM IST

ചൈനയിൽ നിന്നുള്ള 'യെല്ലോ ഡസ്റ്റ്' വൈറസ് വാഹകർ, കൊവിഡിൽ നിന്ന് രക്ഷപ്പെടാൻ ഇങ്ങനെ ചെയ്യൂ; മുന്നറിയിപ്പ് നൽകി ഉത്തര കൊറിയ

yellow-dust

സോൾ: ചൈനയിൽ നിന്നുള്ള ശക്തമായ പൊടിക്കാറ്റ് 'കൊറോണ വൈറസ് വാഹകരാണെന്ന ഭയത്തിൽ അയൽരാജ്യമായ ഉത്തര കൊറിയ.'യെല്ലോ ഡസ്റ്റിനെ' നേരിടാൻ ജനങ്ങൾക്ക് കിം ജോംഗ് ഉൻ ഭരണകൂടം കർശന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ജനങ്ങൾ യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്നും, വീടിനുള്ളിൽത്തന്നെ കഴിയണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. എല്ലാ വർഷവും ചൈനയിലെയും മംഗോളിയയിലെയും മരുഭൂമികളിൽനിന്നു പ്രത്യേക ഋതുക്കളിൽ വീശിയടിക്കുന്ന മണൽക്കാറ്റാണ് യെല്ലോ ഡസ്റ്റ്.

വ്യാവസായിക മാലിന്യങ്ങളിലേതുൾപ്പെടെയുള്ള അന്തരീക്ഷത്തിലെ വിഷവസ്തുക്കളുമായി മണൽത്തരികൾ കൂടിക്കലർന്ന്, കാറ്റ് മഞ്ഞനിറമാകുന്നതിനാലാണു യെല്ലോ ഡസ്റ്റ് എന്നു വിളിക്കുന്നത്. ഈ കാറ്റ് ഏൽക്കുന്നത് ശ്വാസകോശ പ്രശ്നങ്ങൾക്ക് കാരണമാകും.

'ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ യെല്ലോ ഡസ്റ്റിനെ കൂടുതൽ പേടിക്കണം. കാറ്റ് ഉത്തര കൊറിയയിൽ കൊവിഡ് പടർത്തിയേക്കാം.'-രാജ്യത്തിന്റെ ഔദ്യോഗിക മാദ്ധ്യമമായ റോഡോങ് സിൻമൻ നൽകിയ വാർത്തയിൽ പറയുന്നു. അതേസമയം കാറ്റിലൂടെ ഇത്രയും ദൂരെ വൈറസ് വരുമെന്ന ഉത്തര കൊറിയയുടെ വാദത്തെ ആരോഗ്യ വിദഗ്ദ്ധ‌ർ‌ തള്ളുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, YELLOW DUST, NORTH KOREA, COVID-19, CHINA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360