
ഡമാസ്‌കസ്: മുൻ പ്രസിഡന്റ് ബാഷർ അൽ അസദിന് വധശിക്ഷ വിധിച്ച് സിറിയൻ കോടതി. യുദ്ധക്കുറ്റങ്ങളും മൂൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകങ്ങൾ, പീഡനം, മനുഷ്യരാശിക്കെതിരായ ക്രൂരത തുടങ്ങിയ കുറ്റങ്ങളും ചുമത്തിയാണ് ശിക്ഷ. പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്താൻ അസദ് ഉത്തരവിട്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അസദിന്റെ സഹോദരൻ മഹറിനും വധശിക്ഷ വിധിച്ചു. 2024 ഡിസംബറിൽ ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ വിമത സേന അധികാരം പിടിച്ചെടുത്തതോടെ 24 വർഷം നീണ്ട ഭരണം അവസാനിപ്പിച്ച് അസദ് രാജ്യം വിടുകയായിരുന്നു. നിലവിൽ കുടുംബവുമൊത്ത് റഷ്യയിൽ അഭയംതേടിയിരിക്കുകയാണ് അസദ്. അസദിനെ സിറിയയ്ക്ക് കൈമാറാൻ റഷ്യ തയ്യാറല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |