SignIn
Kerala Kaumudi Online
Saturday, 05 December 2020 8.37 PM IST

112 പേർക്ക് കൊവിഡ്

covid-11

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 112 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 107 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 28 പേരുണ്ട്.

ഇതുവരെ ആകെ 14284 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 11070 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.

ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.ഒക്ടോബർ 16ന് രോഗബാധ സ്ഥിരീകരിച്ച കോട്ടാങ്ങൽ സ്വദേശി (63), 19ന് രോഗബാധ സ്ഥിരീകരിച്ച എഴുമറ്റൂർ സ്വദേശി (72) എന്നിവർ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വച്ച് മരിച്ചു.
നെല്ലിയ്ക്കാമൺ സ്വദേശി (68) ഒക്ടോബർ 24 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മരണമടഞ്ഞു. തുടർന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയിൽ ഇതുവരെ 82 പേർ മരണമടഞ്ഞു. കൂടാതെ കൊവിഡ് ബാധിതരായ അഞ്ചു പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ഇന്നലെ 265 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 11798 ആണ്.

നിയന്ത്രണം ഒഴിവാക്കി

ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് നാല്,15 ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 17 എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.