തൃശൂർ: ചാവക്കാട് സബ് ജയിലിൽ പോക്സോ കേസിൽ റിമാൻഡിലായിരുന്ന പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കുട്ടനെല്ലൂർ സ്വദേശിയായ കുന്നത്തുകടങ്ങര വീട്ടിൽ ബെൻസൻ (22) ആണ് മരിച്ചത്. ഇയാൾ വിയ്യൂർ സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയാണ്. ഒക്ടോബർ 13നാണ് ഇയാളെ ചാവക്കാട് സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |